കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും മീന്‍പിടിത്തക്കാര്‍ക്കും ഇതു സംബന്ധിച്ച മുന്നറിയിപ്പു നല്‍കിയതു ഹൈദരാബാദിലെ കേന്ദ്രസ്ഥാപനമായ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് ആണ്.
സ്വെല്‍ വേവ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ശക്തമായ തിരകളാണു മുന്നറിയിപ്പിനു പിന്നിലെന്നു സെന്ററിലെ ഓഷന്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വിഭാഗം തലവന്‍ ടി.എം. ബാലകൃഷ്ണന്‍നായര്‍ പറഞ്ഞു.
കടലില്‍ സാധാരണയായി ഉണ്ടാകുന്ന തിരമാലകള്‍ തീരത്തുനിന്നു നൂറു കിലോമീറ്റര്‍ ചുറ്റളവില്‍ കാറ്റു വീശുന്നതുമൂലമാണ്. എന്നാല്‍ 4000 മുതല്‍ 5000 കിലോമീറ്റര്‍ അകലെ പുറംകടലില്‍, ചുഴലിക്കാറ്റുമൂലം വന്‍തോതില്‍ ഉത്തേജിതമാക്കപ്പെട്ട ഒരു മേഖലയില്‍നിന്നു മറ്റൊരു ഭാഗത്തേക്കു പ്രവഹിച്ചെത്തുന്ന തിരകളാണു സ്വെല്‍ വേവ്‌സ്.

കൊല്ലത്തില്‍ പലതവണ ഇവ ഉണ്ടാകാറുണ്ട്. വേലിയേറ്റത്തോടനുബന്ധിച്ചായതിനാലാണ് ഇപ്പോള്‍ മുന്നറിയിപ്പു നല്‍കിയത്. എന്നാല്‍ സൂനാമിയുമായി ഇവയ്ക്കു ബന്ധമില്ല. അതിനാല്‍ പരിഭ്രാന്തിയുടെ ആവശ്യവുമില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment