Latest News

റിപ്പബ്ലിക് ദിനത്തില്‍ യുദ്ധ് സേവാമെഡല്‍ നല്‍കി രാജ്യം ആദരിച്ച കേണല്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ യുദ്ധ് സേവാമെഡല്‍ നല്‍കി രാജ്യം ആദരിച്ച കേണല്‍ പിറ്റേ ദിവസം കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. 42 രാഷ്ട്രീയ റൈഫിള്‍സിലെ കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ എം.എന്‍. റായ് (42) ആണ് രാജ്യത്തിന്റെ ആദരവ് ഏറ്റുവാങ്ങി 24 മണിക്കൂറിനുള്ളില്‍ വീരമൃത്യു വരിച്ചത്.

കശ്മീരിലെ പുല്‍വാമ ജില്ലയിലെ മിന്ദോര ഗ്രാമത്തിലെ ത്രാല്‍ മേഖലയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പൊലീസിന്റെ സഹായത്തിനെത്തിയതായിരുന്നു റായും സംഘവും. ഭീകരര്‍ വീടുകളില്‍ എത്തിയതായി അറിഞ്ഞ് തിരച്ചിലിനെത്തിയ സേനയ്ക്കു നേരെ വെടിവയ്ക്കുകയായിരുന്നു.

വെടിവയ്പില്‍ ഒരു പൊലീസുകാരനും തദ്ദേശവാസികളായ രണ്ടു ഹിസ്ബുല്‍ ഭീകരരും കൊല്ലപ്പെട്ടു. ആദില്‍ ഖാന്‍, ഷിറാസ് ദര്‍ എന്നിവരാണു കൊല്ലപ്പെട്ട ഭീകരര്‍. തെക്കന്‍ കശ്മീരില്‍ കഴിഞ്ഞവര്‍ഷം ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം നയിച്ചതിനാണ് റായെ ബഹുമതിക്കു തിരഞ്ഞെടുത്തത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.