ശബരിമല: മനസ്സില്‍ ഭക്തിയുടെ അലകടലും ചുണ്ടില്‍ ശരണമന്ത്രങ്ങളുമായി കാത്തുനിന്ന ഭക്തജനലക്ഷങ്ങള്‍ക്ക് പുണ്യദര്‍ശനമായി മകരവിളക്ക്. സന്നിധാനത്ത് ദീപാരാധനയുടെ മണിനാദം ഉയരവെ പൊന്നമ്പലമേട്ടില്‍ പൊന്‍വിളക്ക് മിന്നിത്തെളിഞ്ഞു. ഉച്ചസ്ഥായിയിലായ ശരണഘോഷത്തോടെ ഭക്തര്‍ പൊന്‍വിളക്ക് കണ്ട് തൊഴുതു.
തിരുവാഭരണമണിഞ്ഞ് പൊന്പ്രഭചൊരിഞ്ഞ അയ്യനെയും വണങ്ങി രാത്രിയോടെ തീര്‍ഥാടകര്‍ മലയിറങ്ങിത്തുടങ്ങി. പന്തളത്തുനിന്നു രണ്ട് ദിവസം മുമ്പ് തിരിച്ച തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച വൈകുന്നേരം അഞ്ചിന് ശരംകുത്തിയിലത്തെി. അവിടെനിന്ന് ദേവസ്വം അധികൃതര്‍ ഘോഷയാത്രാ സംഘത്തെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
തിരുവാഭരണങ്ങള്‍ ചാര്‍ത്തി 6.55നാണ് ദീപാരാധന നടന്നത്. ഈ സമയം പൊന്നമ്പലമേട്ടില്‍ ഭക്തര്‍ക്ക് നിര്‍വൃതി പകര്‍ന്ന് മകരവിളക്ക് മൂന്ന് തവണ മിന്നിത്തെളിഞ്ഞു. പിന്നാലെ 7.31ന് മകര സംക്രമപൂജയും നടന്നു.
ശരംകുത്തിയില്‍ നിന്ന് തിരുവാഭരണം സ്വീകരിക്കാന്‍ തന്ത്രി കണ്ഠരര് രാജീവരര് പൂജിച്ച മാലകള്‍ നല്കി ദേവസ്വം അധികൃതര്‍ക്ക് അനുജ്ഞ നല്കി. ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ വി.എസ്. ജയകുമാറിന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു. 18ാം പടികടന്ന് കൊടിമരച്ചുവട്ടില്‍ എത്തിയ തിരുവാഭരണ പേടകം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്‍െറയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന് നായരുടെയും നേതൃത്വത്തില്‍ സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു.
ശ്രീകോവിലിന് മുന്നില്‍ തന്ത്രി കണ്ഠരര് രാജീവരര്, മേല്‍ശാന്തി ഇ.എന്‍. കൃഷ്ണദാസ് നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി ചാര്‍ത്തി ദീപാരാധന നടത്തി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment