മുസഫര്‍നഗര്‍: സൂറത്ത് മാനഭംഗക്കേസില്‍ ആള്‍ ദൈവം ആശാറാം ബാപ്പുവിനെതിരെ മൊഴി നല്‍കിയയാള്‍ അഞ്ജാതന്‍്റെ വെടിയേറ്റ് മരിച്ചു. 35 കാരനായ അഖില്‍ ഗുപ്തയാണ് മുസഫര്‍നഗറിലെ ന്യൂ മണ്ഡി പൊലീസ് സ്റ്റേഷന്‍ പരിസരത്തുള്ള ജനസന്ത് റോഡില്‍ വെടിയേറ്റ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അഖില്‍ ഗുപ്തയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമിയെ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കയാണ്.
ആശാറാം ബാപ്പുവിന്‍റെ സഹായിയും പാചകക്കാരനുമായിരുന്നു അഖില്‍ ഗുപ്ത. മനായ് ആശ്രമത്തില്‍ വെച്ച് 16 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഗാന്ധിനഗര്‍ കോടതിയില്‍ ഇയാള്‍ നല്‍കിയ മൊഴി നിര്‍ണായകമായിരുന്നു.
ആള്‍ദൈവം ആശാറാം ബാപ്പുവിനു മകന്‍ നാരായണ്‍ സായിക്കുമെതിരെയുള്ള പീഡനക്കേസില്‍ സാക്ഷികള്‍ക്ക് നേരെ നടക്കുന്ന നാലാമത്തെ ആക്രമണമാണിത്. ബാപ്പുവിനെതിരെ സാക്ഷി പറഞ്ഞ ഭവ്ചന്ദനിന് നേരെ ആസിഡ് ആക്രമണം നടത്തിയിരുന്നു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment