Latest News

സൂഫിയാന മഹ്ഫില്‍ കാസര്‍കോടിന് പുതിയ അനുഭവമായി

കാസര്‍കോട്: ഗസലും സൂഫിയും ഖവാലിയും ഒത്തിണങ്ങിയ പുതിയ സംഗീത താളത്തില്‍ ശനിയാഴ്ച രാത്രി കാസര്‍കോട് മഹോത്സവിനെത്തിയ ഗാനാസ്വാദകര്‍ ലയിച്ചിരുന്നു. അനിതാ ഷെയ്ക് അവതരിപ്പിച്ച സൂഫിയാന മഹ്ഫില്‍ കാസര്‍കോടിന് പുതിയ അനുഭവമായി.

ഒന്നു പാടിക്കഴിഞ്ഞപ്പോഴേക്കും അടുത്ത പാട്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലായി ആസ്വാദകര്‍. പങ്കജ് ഉദാസടക്കമുള്ളവരുടെ ഗസലുകളും ഖവാലിയും കൂട്ടിച്ചേര്‍ത്ത് അനിതാ ഷെയ്ക് പാട്ടിന്‍റെ പുതിയ താളം കണ്ടെത്തിയപ്പോള്‍ തീര്‍ന്നുപോകരുതെ എന്ന ആഗ്രഹം മാത്രമായിരുന്നു എല്ലാവര്‍ക്കും.

റോക്കിന്‍റോള്‍ എന്ന സിനിമയിലെ തന്‍റെ ഹിറ്റ് ഗാനമായ 'ചന്ദാമാമ' എന്ന പാട്ടുപാടി അനിത ആരാധകരെ കയ്യിലെടുത്തു.


പരിപാടിയുടെ സ്പോണ്‍സറായ യു.കെ ട്രേഡേര്‍സിന്‍റെ മാനേജിംഗ് ഡയറക്ടര്‍ യു.കെ യൂസഫിന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉപഹാരം നല്‍കി ആദരിച്ചു. 

അനിതാ ഷെയ്കിനുള്ള ഉപഹാരം മുന്‍ മന്ത്രി സി.ടി അഹമ്മദലി സമ്മാനിച്ചു. അനിതാ ഷെയ്കിന്‍റെ പുതിയ ഗാനങ്ങളടങ്ങിയ സി.ഡി-സാത്റംഗി- ജില്ലാകലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പ്രകാശനം ചെയ്തു.

ഡെപ്യൂട്ടി കലക്ടര്‍ ദേവിദാസ്, പാദൂര്‍ കുഞ്ഞാമു ഹാജി, ടി.എ ഷാഫി, അര്‍ജ്ജുനന്‍ തായലങ്ങാടി, സി.എല്‍ റഷീദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട് പൊലീസ് റസിഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ കേരള നടനം നൃത്തശില്‍പവും അരങ്ങേറി. പൊലീസുകാരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന 50 അംഗ സംഘമാണ് വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചത്.

പൊലീസ് അസോസിയേഷന്‍റെ കീഴിലുള്ള കലാ-സാംസ്കാരിക വിഭാഗമായ കാസറയുടെ നേതൃത്വത്തില്‍ ശ്രീനിഷ് വെള്ളിക്കോത്താണ് നൃത്തശില്‍പം അണിയിച്ചൊരുക്കിയത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.