Latest News

ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

കാസര്‍കോട്: മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ടും കെല്‍ പാം ചെയര്‍മാനുമായ ഉപ്പള ഹിദായത്ത്‌നഗറിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ (70) നിര്യാതനായി. അസുഖം ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു. 

മുസ്‌ലിംലീഗ് ദേശീയ സമിതി അംഗം, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, ജില്ലാ പ്രവര്‍ത്തക സമിതി അംഗം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ക്രൂസ്‌ചെയര്‍മാന്‍, ഉദുമ-പിണറായി സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍, ഉപ്പള കുന്നില്‍ മുഹ്‌യുദ്ദീന്‍ ജമാഅത്ത്കമ്മിറ്റി പ്രസിഡണ്ട്, സുന്നീ മഹല്ല് ഫെഡറേഷന്‍ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യമാര്‍: കുഞ്ഞാമിന, ജമീല. മക്കള്‍: മുംതാസ്, സമീറ. മരുമക്കള്‍: ഇബ്രാഹിം വിട്‌ല, ലത്തീഫ് മഞ്ചേശ്വരം. സഹോദരങ്ങള്‍: ഗോള്‍ഡന്‍ മൂസക്കുഞ്ഞി, പരേതരായ ഗോള്‍ഡന്‍ മുഹമ്മദ്, ഗോള്‍ഡന്‍ ഇദ്ദീന്‍കുഞ്ഞി, ഗോള്‍ഡന്‍ അബൂബക്കര്‍.
മൃതദേഹം ഞായറാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രണ്ടുമണിവരെ ഉപ്പളയിലെ മഞ്ചേശ്വരം മുസ്‌ലിംലീഗ് ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.മയ്യത്ത് നിസ്‌കാരം വൈകുന്നേരം നാല് മണിക്ക് ഉപ്പള കുന്നില്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.