Latest News

എസ് എസ് എഫ് ജില്ലാ പ്രതിനിധി സമ്മേളനം വെളളിയാഴ്ച തുടങ്ങും

കാസര്‍കോട് : നവചക്രവാളത്തിലേക്ക് ധാര്‍മികച്ചുവട് എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് നടത്തി വരുന്ന അംഗത്വകാല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ സമാപനം കുറിച്ച് സംഘടിപ്പിക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനം  വെള്ളി, ശനി ദിവസങ്ങളിലായി കാസര്‍കോട് നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ജില്ലാ സുന്നി സെന്ററില്‍ നടക്കുന്ന കൗണ്‍സില്‍ മീറ്റ് പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്യും. 

സംസ്ഥാന സെക്രട്ടറിമാരായ എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുറശീദ് നരിക്കോട് കൗണ്‍സില്‍ നിയന്ത്രിക്കും. ജനറല്‍ സെക്രട്ടറി സി എന്‍ ജഅ്ഫര്‍ സ്വാദിഖ് പൊതു റിപ്പോര്‍ട്ടും സാമ്പത്തികം, കാമ്പസ്, ട്രൈനിംഗ്, കള്‍ച്ചറല്‍, ഗൈഡന്‍സ്, ദഅ്‌വാ മുതഅല്ലിം, ഹയര്‍ സെക്കന്ററി സമിതി റിപ്പോര്‍ട്ടുകള്‍ കണ്‍വീനര്‍മാരും അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന പുന സംഘടനക്ക് സംസ്ഥാന ജോയ്ന്റ് സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ നേതൃത്വം നല്‍കും. 

ശനിയാഴ്ച രാവിലെ 9 മണിക്ക് പഴയ ബസ്റ്റാന്റ് വ്യാപാര ഭവനില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സമസ്ഥാന പ്രവര്‍ത്തക സമിതി അംഗം ശകീര്‍ അരിമ്പ്ര സംഘടനാ നവജാഗരണം എന്ന വിഷയത്തിലും ഫൈളുറഹ്മാന്‍ ഇര്‍ഫാനി കൂത്തുപറമ്പ ഇസ്‌ലാമിക മുന്നേറ്റത്തിന്റെ ചരിത്രം എന്ന വിഷയത്തിലും പ്രഭാഷണം നടത്തും. 

വൈകീട്ട് നാലു മണിക്ക് നടക്കുന്ന റാലി പുലിക്കുന്നില്‍ നിന്നാരംഭിച്ച് നഗരം ചുറ്റി പുതിയ ബസ്റ്റാന്റ് പരിസരത്ത് സമാപിക്കും. 

ജനുവരി 23,24 ന് പത്തനംതിട്ടയില്‍ വെച്ചാണ് സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.