ബ്രസല്‍സ്: ബെല്‍ജിയം അണ്ടര്‍ 21 ഫുട്ബാള്‍ ടീമംഗമായിരുന്ന ജൂനിയര്‍ മലാന്‍ഡ ജര്‍മനിയില്‍ കാറപകടത്തില്‍ മരിച്ചു. ജര്‍മന്‍ ലീഗിലെ മുന്‍നിര ക്ലബ്ബായ വോള്‍ഫ്സ്ബര്‍ഗിനു വേണ്ടി കളിച്ചുവരുകയായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ പരിശീലനത്തിനായി പോകുന്ന സഹതാരങ്ങളെ കാണാനായി പുറപ്പെട്ട വാഹനം മറിയുകയായിരുന്നു. വാഹനം ഓടിച്ചത് മറ്റൊരാളായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
2013ല്‍ സുല്‍ടെ വാരെജെമില്‍നിന്ന് വിട്ടശേഷം ഈ യുവതാരം ഇംഗ്ളീഷ് പ്രിമിയര്‍ ലീഗില്‍ ഫുള്‍ഹാമിലോ ക്രിസ്റ്റല്‍ പാലസിലോ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇത് അസ്ഥാനത്താക്കിയാണ് ബുണ്ടെസ്ലിഗയില്‍ ചേക്കേറിയത്.
ഡിസംബര്‍ 20നാണ് അവസാനമായി ടീമിനുവേണ്ടി കളത്തിലിറങ്ങിയത്. അന്ന് കൊളോണിനെതിരായ മത്സരത്തില്‍ ടീം ജയം കണ്ടിരുന്നു.
Keywords: International News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment