Latest News

'മലപ്പൊര്‍ത്തു ഒരാളും റോട്ടില് ചോര വാര്‍ന്നു മരിക്കൂല്ല, അയിനു ഞമ്മള് സമ്മയ്ക്കൂല്ലന്നേ'

എന്റെ പ്രിയ സുഹൃത്തുക്കള്‍ ഈ എഴുത്ത് ലൈക് ചെയ്തില്ലേലും വേണ്ടില്ല, നിര്‍ബന്ധമായും വായിക്കണം, ഷെയര്‍ ചെയ്യണം..
'മലപ്പൊര്‍ത്തു ഒരാളും റോട്ടില് ചോര വാര്‍ന്നു മരിക്കൂല്ല, അയിനു ഞമ്മള് സമ്മയ്ക്കൂല്ലന്നേ' ഇങ്ങനെ ഒരു ഡയലോഗ് എന്റെ പ്രിയ സുഹൃത്തുക്കള്‍ കേട്ട് കാണും. അതെ അത് തന്നെയാ എനിക്ക് പറയാനുള്ളതും .[www.malabarflash.com]

മലപ്പുറത്തിന്റെ മണ്ണില്‍ ഒരാളും ചോര വാര്‍ന്നു മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നിങ്ങള്‍ക്ക് തോന്നും ഇപ്പോള്‍ ഇത് ഇവിടെ പറയാന്‍ കാരണം എന്താണ് എന്ന്..

ഞങ്ങളുടെ മിഡില്‍ ഈസ്റ്റ് ടൂര്‍സ് & ട്രാവല്‍സ് ഉംറ സംഘം ഇന്നലെയാണ് തിരിച്ചു വന്നത്, അവരെ സ്വീകരിക്കാന്‍ ഞങ്ങള്‍ ബസ്സുമായി നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ പോയി... പോകുന്ന വഴിയില്‍ തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ കഴിഞ്ഞു ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ റോഡ് ബ്ലോക്ക്...
മുന്നില്‍ ഡ്രൈവറുടെ അടുത്ത് തന്നെ സ്ഥലം പിടിച്ച എനിക്ക് പെട്ടെന്ന് തന്നെ ആ കാഴ്ച കാണാന്‍ കഴിഞ്ഞു..
ഒരാള്‍ റോഡിനു നടുവില്‍ കിടക്കുന്നു..
അപകടമാണെന്ന ഒറ്റ നോട്ടത്തില്‍ മനസ്സിലായി..
ഞാനും ഡ്രൈവറും ക്ലീനറും എന്റെ സുഹൃത്ത് റസാക്കും കൂടി അവിടേക്ക് ഓടി ചെന്നു.. അപ്പോള്‍ കണ്ട കാഴ്ച ഒരു യുവാവ് ന്യൂ ജനറേഷന്‍ ബ്രോ, മുടി എല്ലാം ചുരുണ്ടു കൂടി നിലത്തു മലര്‍ന്നു കിടക്കുന്നു, അവന്റെ വലത്തെ കൈ ഷോള്‍ഡറിന്റെ അവിടെ നിന്നും മുറിഞ്ഞു പോയിരിക്കുന്നു.
ആ കൈ അകലെ വിറച്ചു കൊണ്ട് കിടക്കുന്നു..[www.malabarflash.com]
ആരും തിരിഞ്ഞു നോക്കുന്നില്ല, എല്ലാവരും ഈ കാഴ്ച കണ്ടു നില്‍ക്കുന്നു, അടുത്തുള്ള പള്ളിയിലെ അച്ചന്മാരും ഒക്കെ നോക്കി നില്‍ക്കുക എന്നല്ലാതെ മരണത്തോട് മല്ലടിച്ച് കിടക്കുന്നു ആ യുവ സുഹൃത്തിനെ ഒന്ന് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ നോക്കുന്നില്ല..
ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ അവന്റെ വായിലേക്ക് വെള്ളം ഒഴിച്ച് കൊടുക്കുന്നുണ്ട്, അതും ചുണ്ടോടു ചേര്‍ത്ത് വെച്ച് കൊടുക്കാതെ ഉയര്‍ത്തി മുകളില്‍ നിന്നും ഒഴിച്ച് കൊടുക്കുന്നു.. അവന്‍ സഞ്ചരിച്ച ബൈക്ക് തകര്‍ന്നു തരിപ്പണമായി അവന്റെ അടുത്ത് തന്നെയുണ്ട്..
ഈ കാഴ്ചയാണ് ഞാനും ഡ്രൈവറും അവിടെ ചെന്നപ്പോള്‍ കണ്ടത്..
അവനു ജീവന്‍ ഉണ്ട് എന്ന് മനസിലാക്കിയ ഞങ്ങള്‍ അവനെ കോരിയെടുത്തു ഒരു വണ്ടിക്കായി നാല് പാടും ഒച്ചയുണ്ടാക്കി ഓടി, ആരും വരുന്നില്ല, അവസാനം അവിടെയുള്ള ഒരാളുടെ തന്നെ സഹായത്തോടെ ഒരു സ്വിഫ്റ്റ് കാര്‍ സംഘടിപ്പിച്ചു അവനെ അതില്‍ കയറ്റി, മുറിഞ്ഞു പോയ അവന്റെ കൈ കൂടിയെടുത്തു ജൂബിലി മിഷന്‍ ഹോസ്പിറ്റല്‍ ലക്ഷ്യമാക്കി പാഞ്ഞു.

അവനെ നിമിഷങ്ങള്‍ക് ഉള്ളില്‍ തന്നെ ഞങ്ങള്‍ ജീവനോടെ അവിടെ എത്തിച്ചു ഐ.സി.ിുവിലേക്ക് കയറ്റി.....ഒരു ജീവന്‍ രക്ഷപെട്ടു എന്ന് ആശ്വസിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ ആ വിവരം പറഞ്ഞു....'ആള് പോയിട്ടാ, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, ബ്ലഡ് കുറെ പോയിരിക്കുന്നു, സമയം കുറെ വൈകി എന്ന്..

ഞങ്ങള്‍ സ്‌പോട്ടില്‍ എത്തുന്നതിനു എത്രയോ മുമ്പ് സംഭവിച്ച അപകടമായിരുന്നു അത്, അവിടെയുള്ള ഒരാളും ആ യുവാവിനെ എടുത്തു ആശുപത്രിയില്‍ എത്തിച്ചില്ല, ഞങ്ങള്‍ മലപ്പുറത്ത് നിന്നും വന്നവര്‍ വേണ്ടി വന്നു അവനെ കൊണ്ട് പോകാന്‍..
ഒരാളെങ്കിലും ഒരു പത്തു മിനിറ്റ് മുന്പ് അവനെ കൊണ്ട് പോയിരുന്നു എങ്കില്‍ ചിലപ്പോള്‍ ആ ജീവന്‍ രക്ഷിക്കാമായിരുന്നു..[www.malabarflash.com]
പിന്നെ അവന്റെ ബന്ധുക്കളെ തേടിയുള്ള അലച്ചില്‍ ആയി.
അവസാനം അവന്റെ ബന്ധുക്കളെ കണ്ടെത്തിയപ്പോള്‍ ആണ് മറ്റൊരു വിവരം അറിയുന്നത് 'മരിച്ച സുഹൃത്തിനു സംസാരിക്കാന്‍ കഴിയില്ലായിരുന്നു എന്ന്'

'ഒന്ന് രക്ഷിക്കൂ, എന്നെ ഒന്ന് ഹോസ്പിറ്റലില്‍ കൊണ്ട് പോകു' എന്ന് കൂടി പറയാന്‍ കഴിയാത്ത ആ പാവത്തിനെയാണ് കുറെ സമയം ആളുകളെ സ്വാര്‍ത്ഥ താല്പര്യം മൂലം റോട്ടില്‍ ചേര വാര്‍ന്നു മരിക്കാന്‍ ഇടയാക്കിയത്..

നിസാന്‍ ടിപ്പര്‍ ലോറിയും അവന്റെ ബൈക്കും തമ്മില്‍ ഇടിക്കുകയായിരുന്നു.. ആ ബൈകിന്റെ അവസ്ഥ കണ്ടാല്‍ തന്നെ ഭയം തോന്നും അത്രയ്ക്ക് തകര്‍ന്നിരുന്നു അവന്റെ ബൈക്ക്..

ഞാന്‍ ആദ്യം പറഞ്ഞല്ലോ മലപ്പുറത്തിന്റെ മണ്ണില്‍ ഒരാളെയും ഇത് പോലെ സമയത്തിന് കൊണ്ട് പോകാതെ മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല, ഇത് തൃശൂരുകാരെ കുറ്റം പറയുകയല്ല, ആ അപകടം നടന്ന സ്ഥലത്തെ നാട്ടുക്കാരെയാണ്, അവിടെ കൂടി നിന്നവരില്‍ പള്ളിയിലെ അച്ചന്മാര്‍ വരെ ഉണ്ടായിരുന്നു എന്ന കാര്യം ഓര്‍ക്കുമ്പോള്‍ ആണ് ഖേദകരം ആകുന്നത്, അവര്‍ വരെ കൈകെട്ടി നിന്ന്, ഇത് ഞാന്‍ നേരില്‍ കണ്ടു അനുഭവിച്ച കാര്യം ആണ്..

ഇത് വായിക്കുന്ന ഒരാളും ഇനി ഒരു അപകടം കണ്ടാല്‍ 'ഞാന്‍ എന്തിനു വെറുതെ റിസ്‌ക് ഏറ്റെടുക്കുന്നു' എന്ന ചിന്ത ഒഴിവാക്കി ഒരു ജീവന്റെ വില മനസ്സിലാക്കി അവരെ ഉടന്‍ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ നോക്കണം എന്ന് മാന്യമായി അപേക്ഷിച്ച് കൊണ്ട്.
മുനീര്‍ വി ഇബ്രാഹിം തിരൂര്‍

Keywords: Kerala, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.