കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലെടുത്ത അധ്യാപകനെ സമ്മര്‍ദത്തെത്തുടര്‍ന്ന് പൊലീസ് വിട്ടയച്ചു.
ബുധനാഴ്ച വൈകുന്നേരം പാനൂര്‍ ചൊക്ലിയിലെ സ്കൂളിലാണ് സംഭവം. ക്ലാസ് വിട്ടതിനുശേഷം വീട്ടിലേക്ക് പോകാനൊരുങ്ങിയ പെണ്‍കുട്ടിയെ അധ്യാപകന്‍ സ്റ്റാഫ്റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ കടന്നുപിടിച്ച അധ്യാപകന്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കുട്ടി കുതറിയോടി. വീട്ടിലെത്തിയ കുട്ടി മണ്ണെണ്ണ കഴിച്ച് ആത്മഹത്യയ്ക്കുശ്രമിച്ചപ്പോഴാണ് പീഡനവിവരം അമ്മ അറിഞ്ഞത്.
അമ്മയും അയല്‍ക്കാരും ചേര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാനൂര്‍ സിഐ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്തെത്തി. പെണ്‍കുട്ടിയെ തലശേരി താലൂക്ക് ആശുപത്രിയിലേക്ക് വിദഗ്ധചികില്‍സയ്ക്കായി മാറ്റിയിരിക്കുകയാണ്. ആരോപണവിധേയനായ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഉന്നത സമ്മര്‍ദ്ദത്തെതുടര്‍ന്ന് രാത്രിയോടെ വിട്ടയച്ചു.അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളിലേക്ക് മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment