Latest News

അടിമാലിയില്‍ ലോഡ്ജില്‍ മോഷണത്തിനിടെ കൊലപാതകം; മൂന്ന് മരണം

ഇടുക്കി: അടിമാലിയില്‍ മോഷണത്തിനിടെ കൊലപാതകം. ലോഡ്ജ് ഉടമയും ഭാര്യയും, ഭാര്യ മാതാവുമാണ് മരിച്ചത് . ലോ‍ഡ്ജ് ഉടമ പാറേക്കാട്ടില്‍ കുഞ്ഞുമുഹമ്മദ്, ഭാര്യ ഐഷ, ഐഷയുടെ മാതാവ് നാച്ചി എന്നിവരാണ് മരിച്ചത്. 

മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ്. ഇരുവരുടേയും ശരീരത്തില്‍ നിന്നായി 25 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ശരീരത്തില്‍ മുറിവേറ്റ പാടുകളുമുണ്ട്. ഐഷയുടെ മകന്‍ കരീമാണ് ഇരുവരേയും മരിച്ച നിലയില്‍ ആദ്യം കണ്ടത്. ലോഡ്ജ് ഉടമ കുഞ്ഞുമുഹമ്മദിന്‍റെ മൃതദേഹം ലോഡ്ജിലെ അടച്ചിട്ട മുറിയില്‍ കണ്ടെത്തി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.