Latest News

സര്‍വകലാശാല കലോത്സവ സ്റ്റേജിനമത്സരങ്ങള്‍ തുടങ്ങി

പടന്നക്കാട് : ഇനി മൂന്ന് നാള്‍ പടന്നക്കാട്ട് കലയുടെ മാമാങ്കം. മുദ്രയും ഭാവവും രാഗവും താളവും കേളിയും സമന്വയിക്കുന്ന കലാമേളയുടെ അരങ്ങുണര്‍ന്നു. കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്ക് വെളളിയാഴ്ചരാവിലെ തുടക്കമായി. ഒന്നാം വേദിയില്‍ ഭരത നാട്യത്തിന്റെ അരങ്ങുണര്‍ന്നു. 

രണ്ടാം വേദിയില്‍ മാര്‍ഗം കളിയുടെയും മൂന്നാം വേദിയില്‍ സംഘഗാനത്തിന്റെയും നാലാം വേദിയില്‍ കര്‍ണാടക സംഗീതത്തിന്റെയും അഞ്ചാം വേദിയില്‍ ഗസലിന്റെയും ഇതള്‍ വിരിഞ്ഞു. 

കലോത്സവ സ്റ്റേജിന മത്സരങ്ങളുടെ ഉദ്ഘാടനം വൈകിട്ട് ടി വി രാജേഷ് എം എല്‍ എ നിര്‍വ്വഹിക്കും. പ്രശസ്ത സിനിമാ താരം സനുഷ മുഖ്യാതിഥിയായിരിക്കും. 

മാര്‍ച്ച് 1 ന് സമാപന സമ്മേളനത്തില്‍ സിനിമാ താരം കൈലാഷ് സംബന്ധിക്കുന്നുണ്ട്. മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, തിരുവാതിരക്കളി, ഇംഗ്ലീഷ്-ഹിന്ദി നാടകം, പരിചമുട്ട്, കോല്‍ക്കളി, ഹിന്ദുസ്ഥാനി സംഗീതം, തബല, മൃദംഗം എന്നീ ഇനങ്ങളിലാണ് വെളളിയാഴ്ച മത്സരം നടക്കുക.
ശനിയാഴ്ചത്തെ മത്സരങ്ങള്‍: വേദി 1 - നാടോടി നൃത്തം (സിംഗിള്‍ -ആണ്‍), നാടോടി നൃത്തം (സിംഗിള്‍-പെണ്‍), സംഘ നൃത്തം(ആണ്‍), സംഘ നൃത്തം (പെണ്‍), നാടോടി നൃത്തംഗ്രൂപ്പ്, യക്ഷഗാനം.
വേദി 2- ദഫ്മുട്ട്, കഥകളി, നാടകം (മലയാളം)
വേദി 3-നാടന്‍ പാട്ട്, പാശ്ചാത്യസംഗീതം(സോളോ), നാടകം (കന്നഡ)
വേദി 4- ലളിത ഗാനം(പെണ്‍), ലളിത ഗാനം (ആണ്‍), ചെണ്ട
വേദി 5- ഇടക്ക, മദ്ദളം, ഘഡം, നാദസ്വരം, ജാസ്.


Keywords: Kerala, Murder, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.