ഉദുമ: ബാര മുക്കുന്നോത്ത് കാവില്‍ ഉത്സവദിവസങ്ങളില്‍ കറിയൊരുക്കാന്‍ വിഷം തളിക്കാത്ത പച്ചക്കറികള്‍ വിളവെടുക്കാന്‍ പാകമായി. ക്ഷേത്രപരിസരത്തെ ഒന്നര ഏക്കറോളം വയലിലാണ് ക്ഷേത്രാവശ്യത്തിനായി പച്ചക്കറി കൃഷിയിറക്കിയിരിക്കുന്നത്.
രാസവളവും കീടനാശിനികളും ഉപയോഗിക്കാതെ മുക്കുന്നോത്ത് പ്രദേശ കൂട്ടായ്മയിലെ 125 കുടുംബങ്ങളാണ് പച്ചക്കറിക്കൃഷിക്ക് മുന്നിട്ടിറങ്ങിയത്.
വെള്ളരി, ചീര, മത്തന്‍, പയര്‍, വെണ്ട എന്നിവയാണ് കൃഷിയിറക്കിയത്. 20 ക്വിന്റലിലധികം വെള്ളരിക്ക വിളവെടുപ്പിനായിട്ടുണ്ട്. ക്ഷേത്രാവശ്യത്തിനായി ചീര പലവട്ടം വിളവെടുക്കുകയും ചെയ്തു. ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മകലശവും ആറാട്ട് ഉത്സവവും 22-ന് തുടങ്ങി മാര്‍ച്ച് നാലിന് സമാപിക്കും. ഈ ദിവസങ്ങളിലെല്ലാം ക്ഷേത്രനടയിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഉച്ചയ്ക്ക് അന്നദാനമുണ്ട്.
ഈ ആവശ്യം മുന്നില്‍ക്കണ്ടാണ് മാസങ്ങള്‍ക്കുമുമ്പേ മുക്കുന്നോത്ത് പ്രദേശ കമ്മിറ്റിക്കാര് പച്ചക്കറിക്കൃഷി ആരംഭിച്ചത്. ദിവസവും 50 പേരെങ്കിലും ഊഴമിട്ട് കൃഷിപരിപാലനത്തിന് വയലിലെത്തുന്നു. 21-ന് പച്ചക്കറിയുടെ വിളവെടുപ്പ് നടക്കും. മുക്കുന്നോത്തെ ഭാസ്കരന് ജ്യോത്സ്യര്, വി.എം.ഹരീഷ്, പാലക്കല്‍ കണ്ണന് നായര്‍, സാവിത്രി, വെള്ളച്ചി പുണ്യദാസന്, സി.വിനു, സുഭാഷ്, ബാലേഷ് എന്നിവരാണ് കാര്ഷികജോലികള് ഏകോപിപ്പിക്കുന്നത്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment