Latest News

25 വര്‍ഷങ്ങള്‍ക്ക് ശേഷം ഹസ്തിനപുരി നാടകത്തിന്റെ അവതരണവുമായി കാഞ്ഞങ്ങാട് കാകളി വീണ്ടും കലാസ്വാദകരിലേക്ക്.

കാഞ്ഞങ്ങാട്: ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയാറില്‍ തുടങ്ങി രണ്ടായിരത്തിരണ്ടില്‍ നിര്‍ത്തിയ കാഞ്ഞങ്ങാട് കാകളി തിയ്യറ്റര്‍സ് പതിമൂന്ന് വര്‍ഷത്തിനുശേഷം വീണ്ടും നാടകവുമായി ജനങ്ങള്‍ക്കിടയിലേക്ക്.

25 വര്‍ഷം മുമ്പ് കാകളിയിലെ കലാകാരന്‍മാര്‍ രംഗത്തവതരിപ്പിച്ച് ഹസ്തിനപുരി എന്ന നാടകമാണ് ഈ തിരിച്ചുവരവില്‍ നാടകപ്രേമികള്‍ക്കായി അരങ്ങിലെത്തിക്കുന്നത്. കലാനിലയം നാടകവേദിയുടെ രീതിയില്‍ ഡ്രാമസ്‌കോപ്പ് നാടകമായാണ് ഹസ്തിനപുരി ഒരുക്കുന്നത്. 

12 വര്‍ഷം മുമ്പാണ് കാകളി അരങ്ങൊഴിഞ്ഞത്. പതിനേഴ് വര്‍ഷംകൊണ്ട് പതിനെട്ട് നാടകങ്ങളൊരുക്കിയ നാടക അരങ്ങിന്റെ പാരമ്പര്യമാണ് കാകളിയുടേത്. കാകളിയുടെ സുവര്‍ണകാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കളിച്ച നാടകമാണ് ഹസ്തിനപുരി. 

മഹാഭാരതകഥയെ ആധാരമാക്കെ പ്രശസ്ത സാഹിത്യകാരനായ കെ തായാട്ട് രചിച്ച നാടകമാണ് ഹസ്തിനപുരി. ആര്‍ട്ടിസ്റ്റ് കലാനിലയം ജഗനാഥനാണ് രംഗപടം. കാകളിയുടെ എല്ലാ നാടകങ്ങള്‍ക്കുവേണ്ടിയും സംഗീതമൊരുക്കിയ വില്‍സണ്‍ സാമുവലാണ് സംഗീത സംവിധാനം. കോവിക്കോട് സതീഷ്ബാബൂ, സിബല്ലാ സദാനന്ദന്‍ തുടങ്ങി.വര്‍ പാടുന്നു. 

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹസ്തിനപുരി നാടക വേദിയിലെ നൂതന സാങ്കേതിക വിദ്യയുമായി അരങ്ങുകള്‍ തേടുന്നത്. മകുടി ഊതുന്ന പാമ്പ് ആണ് കാകളിയുടെ ആദ്യനാടകം. 44 സ്റ്റേജുകളിലാണ് ഈ നാടകം കളിച്ചത്.പ്രേക്ഷകര്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ച ഈ നാടകമാണ് കാകളിയുടെ മറ്റ് നാടകങ്ങള്‍ക്ക് പ്രചോദനമായതെന്ന് കാകളിയുടെ അമരക്കാരനും പ്രധാന സംഘാടകനും സംവിധായകനും നടനുമായ ചന്ദ്രാലയം നാരായണന്‍ പറഞ്ഞു. 

ഹസ്തിനപുരി നാടകനിര്‍മ്മാണത്തിന്റെ പ്രാരംഭ ചര്‍ച്ചകള്‍ക്കായി നാടകാചാര്യനായ കോഴിക്കോട് വിക്രമന്‍ നായര്‍ കാഞ്ഞങ്ങാട്ടെത്തിയിരുന്നു.ചില്ലാട്ടമായിരുന്നു രണ്ടാമത് നാടകം. പിന്നെ ഏറെ ഹിറ്റായതും പ്രസ്റ്റീജ് നാടകവുമായ അങ്കച്ചുരിക സംവിധാനം ചെയ്ത് ഒരുക്കിയത് ചന്ദ്രാലയമായിരുന്നു. 

അജാന്നൂര്‍ കുഞ്ഞികൃഷ്ണന്‍, അതിയാമ്പൂര്‍ ബാലന്‍, അനശ്വര കലാകാരന്‍മാരായ ശ്രീധരന്‍ നീലേശ്വരം, പ്രൊഫസര്‍ ജി. ഗോപാലകൃഷ്ണന്‍ എന്നിവരായിരുന്നു അഭിനേതാക്കള്‍. കാകളിയുടെ ഭീഷ്മര്‍ സംവിധാനം ചെയ്ത മലയാള നാടകവേദിയിലെ ശക്തനായ വിക്രമന്‍നായരുടെ അനുഗ്രഹ നിര്‍ദ്ദേശങ്ങളോടെയാണ് പുതിയ ഹസ്തിനപുരി ചന്ദ്രാലയം സംവിധാനം നിര്‍വ്വഹിച്ച് സാക്ഷാത്ക്കരിക്കുന്നത്.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ പപ്പന്‍ കുഞ്ഞിമംഗലം, എ വി കൂടോല്‍, പ്രഭാകരന്‍, രാജന്‍ മോഹന്‍ ദാസ് ശശി തുടങ്ങിവരും വേഷമിടുന്നുണ്ട്. പ്രശസ്തരായ കലാകരന്‍മാര്‍ തന്നെയാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്. 

25വര്‍ഷം മുമ്പ് ഹസ്തിനപുരിയില്‍ വേഷമിട്ട ശ്രീമതി അമ്മിണി ചന്ദ്രാലയവും സഹോദരി യശോദയും വനജയും പുതിയ അവതരണത്തിലും വേദിയിലെത്തുന്നു. കാഞ്ഞങ്ങാട്ടെയും പരിസരത്തെയും നാടകപ്രവര്‍ത്തകരും കാകളിയുടെ ഈ തിരിച്ചുവരവില്‍ സജ്ജീവമായുണ്ട്. 

നാടകത്തെ ഏറെ ഇഷ്ടപ്പെടുന്ന കുഞ്ഞമ്പുപൊതുവാള്‍, പ്രഭാകരന്‍ എന്നിവരാണ് ചന്ദ്രാലയത്തോടൊപ്പമുള്ള സഹനിര്‍മമാതാക്കള്‍. ഹസ്തിനപുരിയുടെ ആദ്യ അവതരണം ഇന്നലെ കൊണ്ടോട്ടിയില്‍ നടന്നു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.