തൃക്കരിപ്പൂര്‍: ബാര്‍ കോഴ വിവാദത്തില്‍ ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തൃക്കരിപ്പൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബുധനാഴ്ച രാവിലെ 11ഓടെ പ്രതിഷേധ പ്രകടനവുമായി പ്രവര്‍ത്തകര്‍ എത്തിയത്. ഗേറ്റിനു മുന്നില്‍ പോലീസ് പ്രകടനക്കാരെ തടഞ്ഞു. ‘ഇതോടെ ഉന്തും തള്ളുമായി.
പോലീസുകാരെതള്ളിമാറ്റി പ്രവര്‍ത്തകര്‍ ഗേറ്റ് കടന്ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുദ്രാവാക്യവുമായി നിലയുറപ്പിച്ചു.
പോലീസുകാരെതള്ളിമാറ്റി പ്രവര്‍ത്തകര്‍ ഗേറ്റ് കടന്ന് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുദ്രാവാക്യവുമായി നിലയുറപ്പിച്ചു.
പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത്തിനും പഞ്ചായത്തു ഓഫീസില്‍ അതിക്രമം കാട്ടിയതിനും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം വി. ്രപകാശന്‍, തൃക്കരിപ്പൂര്‍ ബ്ലോക്ക് പ്രസിഡന്റ് വി. സജീവന്‍, പിലിക്കോട്ടെ രാജീവന്‍, വലിയപറമ്പ് പഞ്ചായത്തു അംഗം കൂടിയായ മാടക്കാലിലെ പി. പ്രമോദ്, ടി.വി. വിനോദ് കുമാര്‍, മാണിയാട്ടെ രവീന്ദ്രന്‍ തുടങ്ങി 75 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment