നീലേശ്വരം : കരിന്തളത്ത് ഏഴുവയസ്സുകാരിയെ ബന്ധുവായ നാല്‍പ്പതുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഇത് സംബന്ധിച്ച് കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയില്‍ കരിന്തളത്തെ സദാശിവനെതിരെ (40) നീലേശ്വരം പോലീസ് കേസെടുത്തു.
കരിന്തളത്തിനടുത്തുള്ള ഒരു കോളനിയില്‍ മാതാവിനും മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് പെണ്‍കുട്ടി താമസിക്കുന്നത്.പിതാവ് നേരത്തെ നാട് വിട്ടിരുന്നു.
ഫെബ്രുവരി 22 ന് വൈകുന്നേരം വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ സദാശിവന്‍ മിഠായി നല്‍കി പ്രലോഭിപ്പിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമാണുണ്ടായത്. സംഭവ സമയത്ത് ഭാര്യയും മക്കളും പുറത്തു പോയതിനാല്‍ സദാശിവന്‍ വീട്ടില്‍ തനിച്ചായിരുന്നു.
പിന്നീട് താമസസ്ഥലത്ത് തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ മുത്തശ്ശി കാര്യം അന്വേഷിക്കുകയും കുട്ടി പീഡിപ്പിക്കപ്പെട്ടതായുള്ള വിവരം പുറത്തു വരികയുമായിരുന്നു.
തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞു.
തുടര്‍ന്ന് കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞു.
കുട്ടിയുടെ മുത്തച്ഛന്റെ പരാതി പ്രകാരം സദാശിവനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കരിന്തളം തലയടുക്കത്തെ ഖനന സ്ഥലത്ത് ലോറി ഡ്രൈവറാണ് സദാശിവന്‍.
No comments:
Post a Comment