Latest News

ഗള്‍ഫ് വ്യാപാരിയുടെ ഭാര്യയേയും കൊണ്ട് ഒളിച്ചോടിയ യുവാവിന്റെ മാതാവിനെ കാണാതായി

കാസര്‍കോട് : ഗള്‍ഫു വ്യാപാരിയുടെ ഭാര്യയേയും കൊണ്ട് ഒളിച്ചോടിയ കാമുകന്റെ മാതാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. പരവനടുക്കം മച്ചിനടുക്കത്തെ പരേതനായ മുഹമ്മദിന്റെ ഭാര്യ ആയിഷ (58) യെയാണ് ഈ മാസം 20 മുതല്‍ കാണാതായത്. ഇതുസംബന്ധിച്ച് കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാണാതായ സി എച്ച് ആയിഷയുടെ മകന്‍ ഷൈജന്‍ ബേക്കല്‍ പഴയങ്ങാനത്തെ ഗള്‍ഫ് വ്യാപാരിയുടെ ഭാര്യയേയും കൊണ്ട് ഈ മാസം 14 നു ഒളിച്ചോടിയിരുന്നു. ഇരുവരേയും ഏതാനും ദിവസങ്ങള്‍ക്കു ശേഷം സുള്ള്യ ബസ് സ്റ്റാന്റില്‍ വെച്ച് ബന്ധുക്കള്‍ പിടികൂടി പോലീസിനു കൈമാറിയിരുന്നു.

ഒളിച്ചോടുന്നതിനു മുമ്പ് മകന്റെ കാമുകിയായ ഭര്‍തൃമതി ആയിഷക്കു ഒപ്പിടാത്ത ചെക്കും സ്വര്‍ണ്ണവളയും നല്‍കുകയും. പിന്നീട് പോലീസ് മുഖാന്തിരം യുവതിയുടെ ഭര്‍ത്താവിനു കൈമാറുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബേക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുന്നുവെന്നും പറഞ്ഞാണ് 20 നു ആയിഷാബി വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.


Keywords: Kerala, Murder, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.