Latest News

ബോവിക്കാനത്ത് സംഘര്‍ഷം; വാഹനങ്ങളും കടകളും തകര്‍ത്തു; നിരവധി വീടുകള്‍ക്കു നേരെ കല്ലേറ്

ബോവിക്കാനം: വിദ്യാനഗറില്‍ ആര്‍.എസ്.എസ്. റൂട്ട് മാര്‍ച്ച് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച മൂന്ന് ബസുകള്‍ക്കു നേരെ പൊവ്വലില്‍ വെച്ച് കല്ലേറുണ്ടായെന്നാരോപിച്ച് ഒരു സംഘം വ്യാപകമായ അക്രമം അഴിച്ചിച്ചുവിട്ടു.www.malabarflash.com

പൊവ്വല്‍ മുതല്‍ ബോവിക്കാനം വരെ യുദ്ധസമാനമായ രംഗങ്ങള്‍ ഉണ്ടായി. നിരവധി വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. വാഹനങ്ങളും കടകളും അടിച്ചു തകര്‍ത്തു. ആരാധനാലയത്തിന് നേരെ കല്ലേറുണ്ടയി. അക്രമം തടയാന്‍ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസ് പിന്നീട് ഗ്രനേഡ് പ്രയോഗിച്ചു.

www.malabarflash.comഎസ്.പി തോംസണ്‍ ജോസ്, ഡി.വൈ.എസ്.പി.: ടി.പി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്.

റൂട്ട് മാര്‍ച്ച് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ സഞ്ചരിച്ച് ബസിന് നേരെ പൊവ്വലില്‍ വെച്ച് കല്ലേറുണ്ടായെന്നാണ് ആരോപണം. മൂന്ന് ബസുകളുടെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നതായി പറയപ്പെടുന്നു. അതോടെ വാഹനങ്ങളില്‍ ഉണ്ടായിരുന്നവര്‍ ഇറങ്ങി വ്യാപകമായി കല്ലേറു നടത്തകുകയായിരുന്ന. www.malabarflash.com

പൊവ്വല്‍ മുതല്‍ ബോവിക്കാനം വരെയുള്ള റോഡരികിലെ പല വീടുകള്‍ക്കു നേരെയും കല്ലേറുണ്ടായി. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ബൊലേറോ ജീപ്പും തകര്‍ത്തു. വാഹനത്തിലുണ്ടായിരുന്ന ഇല്ലം ആംബുലന്‍സിന്റെ ഡ്രൈവര്‍ വിനോദിന് (23) പരിക്കേറ്റു. ഇയാളെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. www.malabarflash.com

ബോവിക്കാനത്ത് ഐഡിയല്‍ ബേക്കറി, സിറ്റി മൊബൈല്‍ ഷോപ്പ്, ഹോട്ടല്‍ തലശേരി, മെഗാ ഫാന്‍സി, ഭാരത് മെഡിക്കല്‍ എന്നിവയ്ക്ക് നേരെയും കംട്ടി മുഹമ്മദിന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറിനും, നുസ്രത്ത് നഗറിലെ അബൂബക്കര്‍, ബെള്ളിപ്പാടി അബ്ദുല്‍ ഖാദര്‍ എന്നിവരുടെ കാറിന് നേരെയും ആക്രമമുണ്ടായി. സിറ്റി മൊബൈല്‍ ഷോപ്പ് ഉടമ നവാസിന്റെ കെഎല്‍ 14 എച്ച് 1188 നമ്പര്‍ മാരുതി 800 കാര്‍ തകര്‍ത്തു. ഭാരത് മെഡിക്കല്‍ ഉടമ ലക്ഷ്മണന്റേതടക്കം മൂന്ന് ബൈക്കുകളും അക്രമി സംഘം അടിച്ചു തകര്‍ത്തു. ബോവിക്കാനത്ത് ആരാധനാലയത്തിന് നേരയുണ്ടായ കല്ലേറില്‍ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. പൊവ്വലിനും ബോവിക്കാനത്തിനും ഇടയില്‍ ഏതാനും വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. ബേവിഞ്ചയില്‍ സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസ് തകര്‍ത്തു. കുറ്റിക്കോലിലും സേവകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടന്നു..

അതിനിടെ കുമ്പള ആരിക്കാടിയില്‍ ബസിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. ഇതേതുടര്‍ന്ന് ദേശീയ പാത വഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ഇവിടെ ചില വീടുകള്‍ക്കും ആരാധനാലയത്തിനും നേരെ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.www.malabarflash.com
സംഭവത്തെ തുടര്‍ന്ന് ജില്ലയിലെങ്ങും സുരക്ഷാ ശക്തമാക്കി.


Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.