തിരുവനന്തപുരം: നീന്തല്‍ക്കുളത്തില്‍ പൊന്നണിഞ്ഞ് കേരളം. ദേശീയ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ നേടിയ രണ്ട് സ്വര്‍ണവും നീന്തലുകാരുടെ സംഭാവന. ഗെയിംസ് റെക്കാഡുകളുടെ മേമ്പൊടിയുള്ള രണ്ട് സ്വര്‍ണം മാത്രമല്ല, ഒരു വെള്ളിയും രണ്ട് വെങ്കലവും സമ്മാനിച്ചു പിരപ്പന്‍കോട്ടെ അക്വാറ്റിക് കോംപ്ലക്സ് കേരളത്തിന്. മൂന്ന് മെഡല്‍ സാജന് പ്രകാശിന്റെ വകയാണ്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും സ്വര്‍ണവും 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും. വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ പൂജ ആല്‍വയുടെ വകയാണ് വെങ്കലം.
പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ ഗെയിംസ് റെക്കാഡോടെയാണ് സാജന് പ്രകാശ് സ്വര്‍ണം നേടിയത്. 55:03 സെക്കന്‍ഡിലാണ് നീന്തിയെത്തിയത്. വീര്ദവാല് ഘഡേയുടെ പേരിലുണ്ടായിരുന്ന 55:56 സെക്കന്‍ഡ് എന്ന റെക്കോഡാണ് സാജന് പ്രകാശ് തിരുത്തിയത്. പശ്ചിമ ബംഗാളിന്റെ സുപ്രിയ മൊണ്ടല്‍ വെള്ളിയും മഹാരാഷ്ട്രയുടെ അരോണ്‍ ഡിസൂസ വെങ്കലവും നേടി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New
No comments:
Post a Comment