തൃക്കരിപ്പൂര്‍ : കിടപ്പ് മുറിയില്‍ പതിനെട്ട്കാരി യുവതി തൂങ്ങി മരിച്ചു. ടൗണിനടുത്ത് വടക്കേ കൊവ്വലില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി പി മുരുകന്റെ മകള്‍ ഐശ്വര്യ(18)ആണ് ശനിയാഴ്ച രാവിലെ 11.30 ഓടെ വീട്ടിനകത്ത് നൈലോണ്‍ കയര്‍ കുരുക്കി ജീവനൊടുക്കിയത്.
മുരുകനും മറ്റ് കുടുംബാംഗങ്ങളും വീട്ടിലില്ലാത്ത സമയത്താണ് സംഭവം. ബന്ധുവായ സ്ത്രീ വീട്ടില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. വാതില്‍ തുറക്കാത്തത് കണ്ട് അയല്‍ വീടുകളിലുള്ളവരും നാട്ടുകാരും ചേര്‍ന്ന് കിടപ്പ് മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ചപ്പോഴേക്കും യുവതി മരിച്ചിരുന്നു.
ചന്തേര പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മാതാവ് : തുളസി. മൂന്നു സഹോദരിമാരുണ്ട്.
No comments:
Post a Comment