ബോവിക്കാനം: ഫുട്‌ബോള്‍ കളിക്കിടയില്‍ വീണ് പരിക്കേറ്റ നാലു വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. ബോവിക്കാനം അമ്മങ്കോട്ടെ അബ്ബാസ്‌റുഖിയ ദമ്പതികളുടെ മകന്‍ ഹക്കിം(28)ആണ് മരിച്ചത്.
നാലു വര്‍ഷം മുമ്പ് പൊവ്വല്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടയിലായിരുന്നു ഹക്കീമിന് വീണു പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിന് പരിക്കേറ്റ ഹക്കീമിനെ കേരളത്തിലേയും കര്‍ണാടകയിലേയും വിവിധ ആസ്പത്രികളില്‍ കൊണ്ടുപോയി ചികിത്സ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല. മെഡുല ഒബ്ലംഗേറ്റയ്ക്ക് ഏറ്റ ക്ഷതമായിരുന്നു മരണ കാരണം.
നിക്കാഹ് കഴിഞ്ഞ ഗള്‍ഫിലേക്ക് പോയ ഹക്കിം കല്ല്യാണത്തിനുവേണ്ടി നാട്ടില്‍ തിരിച്ചെത്തിയതായിരുന്നു. കല്ല്യാണത്തിന് ഒരാഴ്ചമുമ്പായിരുന്നു അപകടം സംഭവിച്ചത്. ഡോക്ടര്‍മാര്‍ ഒരു പ്രതീക്ഷയും നല്‍കാതിരുന്നിട്ടും മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് കാത്ത് കണ്ണുനട്ടിരുന്ന ഉമ്മ റുഖിയയുടെ മുഖം കരളലിയിപ്പിക്കുന്ന ചിത്രമായി.
വലിയ സൗഹൃദ് വലയത്തിന് ഉടമായായിരുന്ന ഹക്കിം ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി കൂട്ടുകാരും നാട്ടുകാരും നെഞ്ചുരുകിയ പ്രാര്‍ത്ഥനയിലായിരുന്നു. എല്ലാവരേയും കണ്ണീരിലാഴ്ത്തി അപകടം നടന്ന് നാലു വര്‍ഷത്തിന് ശേഷം ഹക്കിം മരണത്തിലേക്ക് നടന്നുപോയപ്പോള്‍ അത് നാടിന്റെ നൊമ്പരമായി മാറി.
സഹോദരങ്ങള്‍: അച്ചു, ഫൗസിയ, മിസ്‌രിയ, റംല.
No comments:
Post a Comment