കൊച്ചി: [www.malabarflash.com]ആകാശത്ത് തീഗോളം കണ്ടതായി നാട്ടുകാര്‍. കേരളത്തിലെ വിവിധ വിവിധഭാഗങ്ങളിലാണ് തീഗോളം കണ്ടതായി നാട്ടുകാര്‍ പറയുന്നത്. മധ്യകേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത്തരത്തില്‍ തീഗോളം കണ്ടതായി റിപ്പോര്‍ട്ടുണ്ട്. ഭൂമികുലുക്കം ഉണ്ടായെന്നും നാട്ടുകാര്‍ പറയുന്നു. വൈപ്പിന്‍, പറവൂര്‍ കോലഞ്ചേരി, കൊച്ചി നഗരം, ഫോര്‍ട്ട് കൊച്ചി, വില്ലിങ്ടണ്‍ഐലന്റ്, തൃശൂര്‍ എന്നിവിടങ്ങളിലാണ് തീഗോളം കണ്ടത്. [www.malabarflash.com]
നിരവധി ആളുകള്‍ തീ ഗോളം നേരിട്ടുകണ്ടതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇനി ഇത്തരത്തില്‍ തീ ഗോളം കാണുന്നവര്‍ പൊലീസിനെ അറിയിക്കാനാണ് നിര്‍ദേശം. രാത്രി 10.30നായിരുന്നു സംഭവം. ഇതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ച് വ്യക്തതയില്ല. ജനങ്ങള്‍ ഭയക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
No comments:
Post a Comment