കാസര്‍കോട്: ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും അംഗീകൃത അറവു ശാലകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എസ്.ടി.യു.ജില്ലാ യോഗം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭാരവാഹികളായ ശംസുദ്ദീന്‍ ആയിറ്റി, എ.അഹമ്മദ്ഹാജി, എന്‍.എ.അബ്ദുല്‍ ഖാദര്‍, ബി.കെ.അബ്ദുസമദ്, ടി.അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, ശരീഫ് കൊടവഞ്ചി, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്,കുഞ്ഞാമദ് കല്ലൂരാവി, ഫെഡറേഷന്‍ നേതാക്കളായ ഇബ്രാഹിം പറമ്പത്ത്, മുത്തലിബ് പാറക്കെട്ട്, ടി.പി. മുഹമ്മദ് അനീസ്, ഉമ്മര്‍ അപ്പോളോ, സുബൈര്‍ മാര, എം.കെ.അലി, അഷ്‌റഫ് എടനീര്‍, യൂനുസ് വടകരമുക്ക്, കരീം കുശാല്‍ നഗര്‍, എം.എ. മക്കാര്‍, മുജീബ് കമ്പാര്‍, കെ.എ. മുസ്തഫ, പി.ഐ.എ. ലത്തീഫ്, മജീദ് മലബാരി, മാഹിന്‍ മുണ്ടക്കൈ, ഖാദര്‍ മൊഗഗ്രാല്‍, ഹമീദ്‌ബെദിര, അബൂബക്കര്‍ കണ്ടത്തില്‍, ഹാരിസ് ബാലനടുക്കം, അബ്ദുല്‍ റഹ്മാന്‍ ഹാജി വളപ്പ്, വി.അനീസ പ്രസംഗിച്ചു.
No comments:
Post a Comment