Latest News

സബ്ട്രഷറി ഓഫീസറുടെ കാര്‍ വീടിന് മുന്നില്‍ തീവെച്ച് നശിപ്പിച്ചു

കോളിയടുക്കം: വീടിന് മുന്നില്‍ നിര്‍ത്തിയിട്ട മാരുതി കാര്‍ ടയറുകള്‍ കുത്തിക്കീറി തീവെച്ച് നശിപ്പിച്ച നിലയില്‍. കാസര്‍കോട് സബ്ട്രഷറി ഓഫീസര്‍ കോളിയടുക്കം അണിഞ്ഞ റോഡിലെ എം. ബാലകൃഷ്ണന്‍ നായരുടെ കെ.എല്‍.14 ജി 8983 മാരുതി 800 കാറാണ് പുലര്‍ച്ചെ തീ വെച്ച് നശിപ്പിച്ചത്.

ഒന്നര മണിക്ക് ടയര്‍ കത്തുന്ന ദുര്‍ഗന്ധം വമിച്ചതിനാല്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് കാര്‍ കത്തിനശിച്ച നിലയില്‍ കണ്ടത്. തീ അണഞ്ഞിരുന്നെങ്കിലും ചുട്ടുപഴുത്ത് അടുക്കാന്‍ പറ്റാത്ത നിലയിലായിരുന്നു. പെട്രോള്‍ ടാങ്കിന് തീ പിടിക്കാതിരുന്നതിനാല്‍ പൊട്ടിത്തെറി ഒഴിവായി. 

പിന്‍ഭാഗത്തെ ഗ്ലാസ് ചൂടില്‍ പൊട്ടിപ്പോയിരുന്നു. പിറകിലെ രണ്ട് ടയറുകള്‍ കത്തി കൊണ്ട് കുത്തിക്കീറിയ നിലയിലാണ്. പിന്‍ഭാഗത്തെ ബംബര്‍ പൂര്‍ണമായും ഉരുകിപ്പോയിരുന്നു. കാറിനടുത്ത് കരിഞ്ഞ തുണിക്കഷ്ണങ്ങള്‍ കണ്ടെത്തി. തുണി പെട്രോളില്‍ മുക്കി തീ വെച്ചതായാണ് സംശയിക്കുന്നത്.
ബാലകൃഷ്ണന്‍ നായര്‍ ശനിയാഴ്ച കോട്ടയത്തേക്ക് പോയിരുന്നു. രാവിലെ മലബാര്‍ എക്സ്പ്രസിന് തിരിച്ചുവരേണ്ടതായിരുന്നു. എന്നാല്‍ യാത്ര പെട്ടന്ന് വെട്ടിച്ചുരുക്കി രാത്രി പത്തുമണിയോടെ തന്നെ വീട്ടിലെത്തിയിരുന്നു. അഞ്ചു ദിവസമായി വീട്ടില്‍ ആളില്ലെന്ന് മനസ്സിലാക്കിയ ആരോ ആണ് തീവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നു. 

തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാല്‍ രാഷ്ട്രീയ എതിരാളികളുണ്ടെന്നും ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. സി.പി.ഐ സംസ്ഥാന കൌണ്‍സില്‍ അംഗം ടി. കൃഷ്ണന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
വിദ്യാനഗര്‍ പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.