കാഞ്ഞങ്ങാട്: നാടിന്റെ അടിസ്ഥാനപരമായ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ് ആരോഗ്യമുള്ള കരുത്തരായ ജനങ്ങള്‍ എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവ കുമാര്‍ അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 22 ന് കാഞ്ഞങ്ങാട്ട് നടക്കുന്ന സംസ്ഥാന പഞ്ചാഗുസ്തി മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ് ഹൊസ്ദുര്‍ഗ് ടി ബി റോഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിത ശൈലി രോഗങ്ങള്‍ സമൂഹത്തിന് വെല്ലുവിളിയായി കൊണ്ടിരിക്കുന്ന ഇക്കാലത്ത് കായികവും ശാരീരികവുമായ പുരോഗതിക്കുവേണ്ടി നമ്മള് സ്വയം പര്യാപ്ത നേടണം. കായിക സംസ്ക്കാരമുള്ള പുതിയ തലമുറയെ വളര്‍ത്തി കൊണ്ട് വരണം. നാടിന്റെ അടിസ്ഥാനപരമായ നിലനില്‍പ്പിന്റെ പ്രശ്നം കൂടിയാണ് ആരോഗ്യമുള്ള ജനങ്ങള്‍ എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഘാടക സമിതി ചെയര്മാന് എ വി രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. അഡ്വ. സി കെ ശ്രീധരന്, നഗരസഭ വൈസ് ചെയര്മാന് പ്രഭാകരന് വാഴുന്നോറടി, കെ പി കുഞ്ഞിക്കണ്ണന്, വി വി രമേശന്, അജയ് കുമാര്‍ നെല്ലിക്കാട് എന്നിവര്‍ പ്രസംഗിച്ചു. സുരേഷ് മോഹന്‍ സ്വാഗതവും എം വി പ്രദീഷ് നന്ദിയും പറഞ്ഞു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment