Latest News

മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ പലചരക്ക് കടക്ക് തീയിട്ടു

തൃക്കരിപ്പൂര്‍: പടന്നയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ പലചരക്ക് കട കത്തി നശിച്ചു. പടന്ന വില്ലേജ് ഓഫീസിനടുത്തുള്ള മാര്‍ക്കറ്റ് റോഡിലെ എസ് സി അബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള ആയിഷ സ്റ്റോര്‍ ആണ് തിങ്കളാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്.

പള്ളിയില്‍ നിസ്‌ക്കാരത്തിനു പോകുന്നവാരാണ് ഇന്ന് പുലര്‍ച്ചെ ഉടമയെ വിവരം അറിയിച്ചത്.
നാട്ടുകാരുടെ നേതൃത്വത്തില്‍ തീയണക്കാന്‍ ശ്രമിക്കുമ്പോഴേക്കും കടയിലെ അരിയും പലവ്യഞ്ജനങ്ങളും സ്റ്റേഷനറി സാധനങ്ങളും പഴം പച്ചക്കറി ഉല്‍പ്പന്നങ്ങളും കത്തി നശിച്ചിരുന്നു.
വ്യാപാരവുമായി ബന്ധപ്പെട്ട കണക്കുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ രേഖകകളും തീയില്‍ കത്തിയമര്‍ന്നു .

റിട്ട.ഡി എം ഒ ആയ ഡോ.പി വി അബ്ദുള്ളയുടെ ക്ലീനിക്കിനോട് ചേര്‍ന്ന പലചരക്ക് കടയില്‍ തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് മൂലമാണെന്ന് കരുതിയെങ്കിലും സ്ഥലത്തെത്തിയ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധിച്ച് അതല്ല കാരണമെന്ന് അറിയിച്ചു. കെട്ടിടത്തിന്റെ പിന്നിലെ കമ്പി വലയിലൂടെ തീയിട്ടതാണെന്ന സംശയം നാട്ടുകാര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.
അഞ്ച് ലക്ഷത്തില്‍പ്പരം രൂപയുടെ നഷ്ട്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.