മലപ്പുറം: [www.malabarflash.com]മുസ്ലിംലീഗ് മലപ്പുറത്ത് ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണം പിടിച്ചടക്കി കോണ്‍ഗ്രസിനെ ഒഴിവാക്കല്‍ തന്ത്രം തുടരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെയാണു ലീഗ് കോണ്‍ഗ്രസുമായിട്ടുള്ള ചങ്ങാത്തം പലയിടത്തും ഒഴിവാക്കുന്നത്.
യു.ഡി.എഫ്. ധാരണ പ്രകാരം പ്രസിഡന്റായ കോണ്‍ഗ്രസിലെ വി.ടി.ഫൗസിയെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്ന് ലീഗ് കഴിഞ്ഞ ദിവസം ഒഴിവാക്കിയത്. ഇതോടെ യു.ഡി.എഫ്. സംവിധാനത്തില്‍ ഭരണം നടന്നിരുന്ന കൊണ്ടോട്ടി ഗ്രാമപ്പഞ്ചായത്തിലും ലീഗും കോണ്‍ഗ്രസും വഴി പിരിഞ്ഞു. ഇരുപാര്‍ട്ടികളും ഒറ്റക്കൊറ്റയ്‌ക്കു ടൗണില്‍ പ്രകടനവും നടത്തി. [www.malabarflash.com]
ലീഗ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷവാസ്‌ഥ് സംജാതമായെങ്കിലും പോലീസ് ഇടപെട്ടതിനെത്തുടര്‍ന്നു സംഘര്‍ഷം ഒഴിവാകുകയായിരുന്നു.
ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞിയുടെ പഞ്ചായത്തായ പോരൂരില്‍ നേരത്തെത്തന്നെ ഇടതുപക്ഷവുമായി കൈകോര്‍ത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ ലീഗ് നീക്കം ചെയ്‌തിരുന്നു.
ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, തൃക്കലങ്ങോട് എന്നിവിടങ്ങളില്‍ ഇതിനകം കോണ്‍ഗ്രസിനെ തഴഞ്ഞു ലീഗ് സി.പി.എമ്മുമായി ചേര്‍ന്ന് അടവുതന്ത്രം സ്വീകരിക്കുകയും കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു.
ചോക്കാട്, കാളികാവ്, കരുവാരക്കുണ്ട്, തൃക്കലങ്ങോട് എന്നിവിടങ്ങളില്‍ ഇതിനകം കോണ്‍ഗ്രസിനെ തഴഞ്ഞു ലീഗ് സി.പി.എമ്മുമായി ചേര്‍ന്ന് അടവുതന്ത്രം സ്വീകരിക്കുകയും കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്‌തിരുന്നു.
വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് സി.പി.എമ്മുമായി അടവുനയ തന്ത്രം സ്വീകരിക്കുവാനുള്ള ചര്‍ച്ചകളും മറ്റും അണിയറയില്‍ നടക്കുന്നുണ്ട്.
പ്രാദേശിക നേതാക്കളാണ് ആദ്യഘട്ട ചര്‍ച്ചയില്‍ അടവുനയ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അവസാനവട്ട ചര്‍ച്ചകളില്‍ ഇരു പാര്‍ട്ടികളുടേയും ജില്ലാ നേതൃത്വം ഇടപെട്ടാല്‍ മതിയെന്നാണ് തീരുമാനം.
കോണ്‍ഗ്രസിന് കേന്ദ്രത്തിലും മറ്റു സംസ്‌ഥാനങ്ങളിലും തെരഞ്ഞെടുപ്പില്‍ ഏറ്റ വമ്പന്‍ പരാജയമാണ് ലീഗിനെ ഇടതുമായി അടുപ്പിക്കുവാന്‍ പ്രേരണ നല്‍കുന്നത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment