മംഗളൂരു: ഹോട്ടലില്‍ വിവാഹച്ചടങ്ങ് നടക്കുന്നതിനിടയില്‍ പ്രതിശ്രുത വധുവിന്റെ അഞ്ചുലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ നഷ്ടമായി. മംഗലാപുരത്തെ ഹോട്ടലില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പുത്തൂര്‍ സ്വദേശിയും നാഗുരിയില്‍ സ്ഥിരതാമസക്കാരിയുമായ നാരായണ ഷെട്ടിയുടെ മകള്‍ നവ്യയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്.
നവ്യയുടെ വിവാഹം പഞ്ചാബ് സ്വദേശി സുബ്ഹാം കുരാനയുമായി നിശ്ചയിക്കുന്ന ചടങ്ങായിരുന്നു നടന്നത്. ഇതിനായി ഹോട്ടലില്‍ നാലുമുറികള്‍ ബുക്കുചെയ്തിരുന്നു. ധരിച്ചിരുന്ന ആഭരണങ്ങള്‍ മുഴുവന്‍ ബാഗിലാക്കി മുറിയില്‍ സൂക്ഷിച്ചിരുന്നു.
നിശ്ചയച്ചടങ്ങുകള്‍ക്കുശേഷം വൈകിട്ടോടെ മുറിയില്‍പോയി ബാഗും മറ്റ് സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് പോവുകയും ചെയ്തു. വീട്ടിലെത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണ് ആഭരണങ്ങള്‍ മുഴുവന്‍ നഷ്ടപ്പെട്ടതായി അറിയുന്നത്. ബാഗ് കാലിയായിരുന്നു.
5.06 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ബാഗിലുണ്ടായിരുന്നതായി വീട്ടുകാര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. മംഗളൂരു സൗത്ത് പോലീസ് അന്വേഷണം തുടങ്ങി.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment