ഉദുമ: ലോകായുക്തയെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ പങ്കെടുത്തതിന് ക്രിമിനല്‍ കേസില്‍പ്പെട്ട അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം കമ്മിറ്റി ഫിബ്രവരി അഞ്ചിന് ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 9.30-ന് ഉദുമ ടൗണില്‍നിന്ന് മാര്‍ച്ച് തുടങ്ങും.
മണ്ഡലം കമ്മിറ്റി യോഗം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനംചെയ്തു. എം.ഗിരീഷ് നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു.
വാസു മാങ്ങാട്, കെ.പ്രഭാകരന്, അരവിന്ദന്, പ്രദീപന്, ഗോപി ബാര, അന്‍വര്‍ മാങ്ങാട്, രഞ്ജിത്ത് ആര്യടുക്കം, രാമകൃഷ്ണന് നാലാംവാതുക്കല് എന്നിവര്‍ സംസാരിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment