ന്യൂഡല്‍ഹി: അവസരം നല്‍കുകയാണെങ്കില്‍ എല്ലാ പള്ളികളിലും ഗണപതിയുടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുമെന്ന് ബിജെപി എംപി യോഗി ആദിത്യനാഥ്. വിശ്വഹിന്ദു പരിഷത്തിന്റെ വിരാട് ഹിന്ദു സമ്മേളനത്തിലാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം.
ഞങ്ങള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ ഗണപതി വിഗ്രഹവും ഗണപതിയുടെ വാഹനമായ നന്ദിയും പ്രതിഷ്ഠിക്കും. കാശിയിലേക്ക് എല്ലാവര്‍ക്കും പോകാമെന്നും എന്നാല്‍ മക്കയിലേക്കും മദീനയിലേക്കും മുസ്‌ലിംകള്‍ക്കു മാത്രമാണ് പ്രവേശനമെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് തന്നെ ഈ നൂറ്റാണ്ട് ഹിന്ദുത്വത്തിന്റേതാണെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ ബിജെപി എംപിമാരുടെ വിവാദ പ്രസ്താവനകളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തുവന്നിരുന്നു. എം.പിമാര്‍ ലക്ഷ്മണരേഖ കടക്കരുതെന്നും വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കുന്നുവെന്നും മോദി വ്യക്തമാക്കിയിരുന്നു.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment