തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വൈസ്ചാന്‍സലറുടെ ഔദ്യോഗിക വസതിക്കുനേരെ കല്ലേറ്. ജനാലയ്ക്കരികിലിരുന്ന് വായിക്കുകയായിരുന്ന വി.സി ഡോ. എം. അബ്ദുള്‍സലാമിന് കല്ലേറില്‍ ചില്ലുതകര്‍ന്ന് തലയ്ക്ക് ചെറിയ പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് ഒരുസംഘം ചെട്ട്യാര്‍മാടിനുസമീപത്തുള്ള വസതിയിലേക്ക് പന്തംകൊളുത്തി പ്രകടനവുമായെത്തിയത്.
മതില്‍ചാടി അകത്തുകടന്നവര്‍ കല്ലെറിഞ്ഞ് ജനല്‍ച്ചില്ലുകളും ചെടിച്ചട്ടികളും തകര്‍ക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി വൈസ്ചാന്‍സലറുടെ വസതിയിലേക്ക് അതിക്രമിച്ചുകടന്ന് മുദ്രാവാക്യംമുഴക്കിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഹോസ്റ്റല്‍സമരത്തിന് പരിഹാരമാവശ്യപ്പെട്ട് 12ന് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും സംയുക്തമായി കാമ്പസ് ഉപരോധിക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായാണ് പ്രകടനങ്ങളെന്നുകരുതുന്നു.
വി.സിക്ക് സംരക്ഷണവുമായി പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മുസ്തഫ തങ്ങള്‍, തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ഫിറോസ് കള്ളിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. രണ്ടോ മൂന്നോ പോലീസുകാരും സര്‍വകലാശാലാ സുരക്ഷാഉദ്യോഗസ്ഥരും മാത്രം മതിയാകില്ല വി.സിക്ക് സംരക്ഷണംനല്‍കാന്‍ എന്നതിനാലാണ് യൂത്ത്‌ലീഗ് സ്ഥലത്തെത്തിയതെന്ന് മുസ്തഫ തങ്ങള്‍ പറഞ്ഞു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment