ന്യൂഡല്‍ഹി: ശനിയാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കേജരിവാളിന് കടുത്ത പനി. ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ അദ്ദേഹത്തിന് കുടുംബ ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചു. വ്യാഴാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്.
ശനിയാഴ്ച രാവിലെയാണ് രണ്ടാം ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചുമതലയേല്‍ക്കുന്നത്. രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ആയിരക്കണക്കിന് എഎപി പ്രവര്‍ത്തകര്‍ ചടങ്ങിനെത്തും. നിരവധി പ്രമുഖരും കേജരിവാള്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷികളാകും.
സത്യപ്രതിജ്ഞ ചടങ്ങിനായി പോലീസ് കനത്ത സുരക്ഷയും ഒരുക്കുന്നുണ്ട്. നിരവധി പോലീസുകാരെ ചടങ്ങ് നടക്കുന്ന രാംലീല മൈതാനിയില്‍ സുരക്ഷയ്ക്കായി നിയോഗിച്ചു. കേജരിവാളിനും കനത്ത സുരക്ഷയൊരുക്കാനാണ് പോലീസിന്റെ തീരുമാനം.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment