Latest News

പ്രണയദിനമാഘോഷിക്കാനെത്തുന്നവരെ വിവാഹം കഴിപ്പിക്കുമെന്നു ഹിന്ദു മഹാസഭ

ന്യൂഡല്‍ഹി: സദാചാര പോലീസിനെതിരേയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും പ്രണയദിനാഘോഷത്തിനെതിരേ യുപിയില്‍ ഹിന്ദുമഹാസഭ മുന്നറിയിപ്പുമായി രംഗത്തെത്തി. പ്രണയദിനമാഘോഷിക്കാനെത്തുന്നവരെ വിവാഹം കഴിപ്പിക്കുമെന്നാണു ഹിന്ദു മഹാസഭ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

അന്നേ ദിവസം കൈയില്‍ റോസാപ്പൂക്കളുമായി കാണുന്നവര്‍, കൈകോര്‍ത്ത് നടക്കുന്നവര്‍, പരസ്യമായി ആലിംഗനം ചെയ്യുന്നവര്‍, ഇങ്ങനെയുള്ള കമിതാക്കളെ കണ്ടെത്തിയാല്‍ വിവാഹം കഴിപ്പിക്കാനാണു ഹിന്ദുമഹാസഭയുടെ തീരുമാനം. പ്രണയദിനം എന്നത് ഒരു വിദേശ സങ്കല്‍പ്പമാണെന്നും ഇന്ത്യയില്‍ ഇത് ആഘോഷിക്കേണ്ട കാര്യമില്ലെന്നുമാണ് ഹിന്ദുമഹാ സഭയുടെ വാദം.

ഇന്ത്യയില്‍ 365 ദിവസവും സ്‌നേഹം പങ്കുവയ്ക്കാനുള്ളതാണെന്നും പിന്നെന്തിനാണ് ഇങ്ങെനെയൊരു പ്രത്യേക ദിവസമെന്നുമാണു ഹിന്ദു മഹാസഭാ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് മാധ്യമങ്ങളോടു ചോദിച്ചത്.

പ്രണയദിനാഘോഷത്തിനെത്തുന്ന കമിതാക്കളെ കണ്ടെത്താന്‍ ഡല്‍ഹിയിലും യുപിയിലും ഹിന്ദു മഹാസഭ പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്‍കിയതായാണു സൂചന. കമിതാക്കളെ കണ്ടെത്തിയാല്‍ രക്ഷിതാക്കളെ അറിയിക്കാനും ഇവര്‍ക്കു പദ്ധതിയുണ്ട്. 
Keywords:  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.