Latest News

ബംഗളൂരുവില്‍ തൊഗാഡിയ പ്രവേശിക്കുന്നതിനുളള വിലക്ക് കര്‍ണ്ണാടക ഹൈകോടതി ശരിവെച്ചു

ബംഗളൂരു: ബംഗളൂരുവില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പൊലീസ് നടപടി ചോദ്യം ചെയ്ത് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ നല്‍കിയ ഹരജി കര്‍ണാടക ഹൈകോടതി തള്ളി. ഫെബ്രുവരി അഞ്ച് മുതല്‍ 10വരെയുള്ള ദിവസങ്ങളില്‍ തൊഗാഡിയക്ക് ബംഗളൂരുവില്‍ പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. വ്യാഴാഴ്ച കേസില്‍ വാദംകേട്ട ജഡ്ജി എസ്. അബ്ദുല്‍ നസീര്‍ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പരാതിക്കാരന് ഉയര്‍ന്ന കോടതിയെ സമീപിക്കാം എന്ന പരാമര്‍ശത്തോടെയാണ് ജഡ്ജി ഹരജി തള്ളിയത്.

പൊലീസ് നടപടി ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് തൊഗാഡിയക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ബി.വി. ആചാര്യ കോടതിയില്‍ ചൂണ്ടിക്കാട്ടി. പ്രകോപനപരമായി സംസാരിക്കില്ലെന്ന്‌ തൊഗാഡിയ ഉറപ്പുനല്‍കുമെന്നും പരിപാടിയുടെ വിഡിയോ കോടതിയില്‍ സമര്‍പ്പിക്കാമെന്നും ആചാര്യ വാദിച്ചെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല.

തൊഗാഡിയ അപകടകാരിയായ വാക്പ്രയോഗത്തിന്‍െറ ഉടമയാണെന്നും സംസാരിക്കാന്‍ അവസരം നല്‍കിയാല്‍ സാമൂഹികവിഭജനത്തിന് ഇടയാക്കിയേക്കാമെന്നും അഡ്വക്കറ്റ് ജനറല്‍ രവിവര്‍മകുമാര്‍ കോടതിയെ ബോധിപ്പിച്ചു. വര്‍ഗീയചുവയുള്ള തൊഗാഡിയയുടെ പ്രസംഗങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടിയെന്നും, നിലവില്‍ 19 കേസുകള്‍ തൊഗാഡിയക്കെതിരെ ഉണ്ടെന്നും രവിവര്‍മകുമാര്‍ പറഞ്ഞു.

എട്ടിന് ബംഗളൂരുവില്‍ വി.എച്ച്.പി സംഘടിപ്പിക്കുന്ന സമാജോത്സവത്തിനായാണ് തൊഗാഡിയ ബംഗളൂരുവിലത്തൊന്‍ തീരുമാനിച്ചിരുന്നത്.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.