Latest News

നാദാപുരം വീട് തീവെപ്പ്, കൊള്ള: 10 പേര്‍കൂടി അറസ്റ്റില്‍, ഇതുവരെ പിടിയിലായത് 29 പേര്‍

നാദാപുരം: തൂണേരിയില്‍ വീടുകള്‍ക്ക് തീവെക്കുകയും കൊള്ള നടത്തുകയും ചെയ്ത കേസില്‍ ഒമ്പത് സി.പി.എം പ്രവര്‍ത്തകരും ഒരു ബി.ജെ.പി പ്രവര്‍ത്തകനും അറസ്റ്റില്‍. ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകനായ വേറ്റുമ്മലിലെ തണ്ണിപ്പൊയില്‍ ജഗദീഷ്, സി.പി.എം പ്രവര്‍ത്തകരായ ചെക്യാട് പറമ്പത്ത് ഷാനിഷ്, പുന്നാടങ്കണ്ടി ഷാനിഷ്, കല്ലുമ്മല്‍ പ്രദീപന്‍, പുന്നാടങ്കണ്ടി ബിജേഷ്, കോടഞ്ചേരി കുളമുള്ളതില്‍ താഴെകുനി ചന്ദ്രന്‍, മുതുവടത്തൂര്‍ കുഞ്ഞല്ലൂര്‍കണ്ടി രാഗേഷ്, പുറമേരി കോമത്ത്പൊയില്‍ സനൂപ്, അരൂര്‍ രാമത്ത് താഴെകുനി രജീഷ്, പുറമേരി കുനിയില്‍ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

ഇതോടെ, വീടാക്രമണകേസില്‍ 29 പേര്‍ അറസ്റ്റിലായി. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായ പരിശോധനകള്‍ക്കുശേഷം മാത്രമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് നാദാപുരം ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. 

തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഷിബിന്‍െറ കൊലപാതകത്തെ തുടര്‍ന്നാണ് തൂണേരി-വെള്ളൂര്‍ ഭാഗങ്ങളില്‍ വ്യാപക വീടാക്രമണം നടന്നത്. 70ഓളം വീടുകള്‍ അഗ്നിക്കിരയാക്കുകയും വന്‍ കൊള്ള നടക്കുകയും ചെയ്തു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.