Latest News

ആറാം ക്ലാസുകാരി ഹോസ്റ്റലില്‍ പ്രസവിച്ചു; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ ആറാം ക്ലാസുകാരി ഹോസ്റ്റലില്‍ പ്രസവിച്ച സംഭവത്തില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റിലായി. സ്‌കൂള്‍ ഹെഡ്മാസ്റ്ററും ഹോസ്റ്റല്‍ സൂപ്രണ്ടുമാണ് അറസ്റ്റിലായത്. സംഭവം അധികൃതരെ അറിയിക്കാതിരുന്നതും ഔദ്യോഗിക ജോലിയിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. ഇരുവരും സംഭവം ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നു ജേയ്പുര്‍ സബ്-ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാജേന്ദ്ര സേനാപതി അറിയിച്ചു.

കോരാപുത് ജില്ലയിലെ ജേയ്പുരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉമുരി ആശ്രമ സ്‌കൂളില്‍ ഫെബ്രുവരി നാലിനാണു സംഭവം. ഗോത്രവര്‍ഗക്കാരിയായ പെണ്‍കുട്ടിയാണു പ്രസവിച്ചത്. സംഭവം അറിഞ്ഞ സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെയും കുഞ്ഞിനെയും ഉപ്പര്‍കെന്‍ഡി ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ അടുക്കലാക്കി. പിന്നീട് വിവരങ്ങളറിഞ്ഞ ജില്ലാ ഭരണകൂടമാണു ജേയ്പുര്‍ പോലീസിനെ വിവരമറിയിച്ചത്.

രണ്ടാഴ്ചയ്ക്കിടെ ഒഡീഷയിലുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. ജനുവരി 23 ന് കാന്ധമാല്‍ ജില്ലയിലെ ലിംഗഗാഡയിലുള്ള ഒരു റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിലെ പത്താം ക്ലാസുകാരി ഹോസ്റ്റലില്‍ കുഞ്ഞിനു ജന്മം നല്കിയിരുന്നു. സംഭവത്തില്‍ സുകന്ദ പ്രധാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Keywords:  National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.