കൊടുങ്ങല്ലൂര്‍: ഒപ്പം സഞ്ചരിച്ചിരുന്ന യുവാവ് ബൈക്കില്‍ നിന്നു തള്ളിയിട്ടതായി പരാതി ഉയര്‍ന്ന സംഭവത്തില്‍ അപകടത്തില്‍പ്പെട്ട യുവതി മരിച്ചു. പുല്ലൂറ്റ് സ്വദേശി കൃഷ്ണവേണി (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ 25ാം കല്ലിലായിരുന്നു സംഭവം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ യുവതി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് മരിച്ചത്.
വ്യാഴാഴ്ച അപകടത്തില്‍പ്പെട്ട യുവതിയെ റോഡിന് സമീപത്തു നിന്ന് ദുരൂഹ സാഹചര്യത്തില്‍ കണ്ടെ ത്തുകയായിരുന്നു. ബൈക്കില്‍ നിന്നു യുവാവ് തള്ളിയിട്ടതാണെന്നു നാട്ടുകാര്‍ പറയുന്നു. അമ്മ ചന്ദ്രികയും സമാനരീതിയിലുള്ള മൊഴിയാണ് പൊലീസിന് നല്‍കിയത്.
സംഭവത്തില്‍ ചീരമല്ലൂര് സ്വദേശി ജ്യോതിരാജിനെതിരെ മതിലകം പൊലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ വിവാഹിതയായിരുന്ന യുവതി ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment