Latest News

ക്ലിക്ക് ചെയ്താല്‍ കുടുങ്ങും; ഫെയ്‌സ്ബുക്കില്‍ വൈറസായി അശ്ലീല വീഡിയോ

കാസര്‍കോട്: അശ്ലീല വീഡിയോ പോസ്റ്റുകള്‍ പരിചയക്കാരുടെ ടാഗില്‍ ഫെയ്‌സ്ബുക്ക് വാളില്‍ പ്രത്യക്ഷപ്പെട്ടാല്‍ ശ്രദ്ധിക്കുക, അതൊരു വൈറസാകാന്‍ സാധ്യതയുണ്ട്. അശ്ലീലചിത്രത്തിന്റെ മറവില്‍ അപകടകാരിയായ ഒരു ട്രോജന്‍ വൈറസ് ഫെയ്‌സ്ബുക്ക് വഴി പടരുകയാണ്. 

കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഈ വൈറസുകള്‍ക്ക് ലഭിക്കുമെന്നത് മാത്രമല്ല, ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കള്‍ക്ക് നമ്മളെ ടാഗ്‌ചെയ്ത് ഈ അശ്ലീല ചിത്രങ്ങളെത്തുകയും ചെയ്യും. പ്രത്യക്ഷപ്പെട്ട് രണ്ടുദിവസത്തിനകം ഒരു ലക്ഷത്തിലേറെ ഫെയ്‌സ് ബുക്ക് ഉപയോക്താക്കളുടെ കമ്പ്യൂട്ടറുകളെ ഈ വൈറസ് ബാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് പ്രചരിച്ചിരുന്ന ട്രോജന്‍ വൈറസിനെ അപേക്ഷിച്ച് മാരകമായ ഈ വൈറസ് അതിവേഗമാണ് പ്രചരിക്കുന്നത്. ഒരു വീഡിയോ ക്ലിപ്പിങ്ങിന്റെ രൂപത്തിലാണ് ഫെയ്‌സ്ബുക്ക് വാളില്‍ വൈറസ് പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍തന്നെ വീഡിയോ കാണാനായി ഫ്‌ലാഷ് പ്ലെയര്‍ അപ്‌ഡേറ്റ് ചെയ്യാനായി ആവശ്യപ്പെടും. ഇത് ഡൗണ്‍ലോഡ് ചെയ്താലാണ് വൈറസ് കമ്പ്യൂട്ടറിനെ ബാധിക്കുക.
ഇതോടെ കീബോര്‍ഡും മൗസും ഹാക്കറുടെ നിയന്ത്രണത്തിലാവും. പിന്നീട് നമ്മള്‍ നല്‍കുന്ന ഏത് വിവരവും കമ്പ്യൂട്ടറിലെ ഉള്ളടക്കവും ഇവര്‍ക്ക് ലഭിക്കും. ഇതുവഴിയാണ് ഫെയ്‌സ്ബുക്കിലെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മളെയും മറ്റ് 19 പേരെയും ടാഗ് ചെയ്ത് ഇതേ ചിത്രം എത്തുന്നത്.

സാങ്കേതികലോകത്ത് മാഗ്നറ്റ് എന്നറിയപ്പെടുന്ന ഈ ടെക്‌നിക്കില്‍ ഒരേസമയം ഇരുപത് പേരെയാണ് ലക്ഷ്യമിടുന്നതെങ്കിലും അതിവേഗമാണ് ഇതിന്റെ വ്യാപനം. ഈ വൈറസിനെ തടയാന്‍ ഫെയ്‌സ്ബുക്ക് നടപടി ആരംഭിച്ചിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.