Latest News

വൃക്കകള്‍ തകരാറിലായ യുവാവിനായി ഒരു നാട് കൈകോര്‍ക്കുന്നു

പുലാമന്തോള്‍: കുടുംബത്തിന് താങ്ങായി കൂട്ടുകാര്‍ക്കൊപ്പം നടക്കേണ്ടയാള്‍. ജീവിതത്തിന്റെ പടികടക്കുംമുമ്പേ ഇരുവൃക്കകളും തകരാറിലാക്കി വിധിയുടെ കളി. തളര്‍ന്നുവീഴുമെന്നഘട്ടത്തില്‍ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും മനസ്സറിഞ്ഞ കൂട്ടുചേരല്‍. തിരുനാരായണപുരം കിഴക്കേതില്‍ അലവിയുടെ മകന്‍ സല്‍മാനുവേണ്ടി ഒരുനാട് കൈകോര്‍ക്കുകയാണ്.

സല്‍മാന്റെ ചികിത്സാസഹായത്തിനായി ആദ്യംചേര്‍ന്ന കണ്‍വെന്‍ഷനില്‍ തന്നെ പിരിഞ്ഞുകിട്ടിയത് അഞ്ചുലക്ഷം രൂപ. അതേ ആവേശം എല്ലാവരും പങ്കിട്ടപ്പോള്‍ സമീപപ്രദേശത്തുള്ളവരും സുഹൃത്തുക്കളും നാട്ടുകാരും തങ്ങളുടെ ഒരുദിവസത്തെ വേതനം സല്‍മാനുനല്‍കാന്‍ തയ്യാറായിരിക്കുകയാണ്. സമീപപഞ്ചായത്തുകളിലെ സ്‌കൂളുകളും ക്ലബ്ബുകളും ധനശേഖരണത്തിന് മുന്നിട്ടിറങ്ങുന്നുണ്ട്.
മാസങ്ങള്‍ക്കുമുമ്പ് വിദേശത്ത് ജോലിക്കുപോയപ്പോഴാണ് സല്‍മാന്റെ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത്. വിവിധ ആസ്​പത്രികളില്‍ ഡയാലിസിസ് ചെയ്യുകയാണ്.
വൃക്കമാറ്റിവെക്കുന്നതിനും മറ്റുമായി 25 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിട്ടുണ്ട്. 
മുമ്പ് നാട്ടിലുണ്ടായ അപകടത്തിലേറ്റ പരിക്കിനെ തുടര്‍ന്നുള്ള ചികിത്സയും വിദേശത്തേക്കുപോകാനുള്ള ചെലവുമായി നാലു ലക്ഷത്തോളംരൂപ നിലവില്‍ ബാധ്യതയുണ്ട്.
ഇതിനിടയില്‍ നിത്യച്ചെലവും സഹോദരങ്ങളുടെ പഠനവും കുടുംബത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
പനങ്ങാട് ചന്ദ്രമോഹന്‍ ചെയര്‍മാനും, കിഴക്കേതില്‍ കുഞ്ഞുമുഹമ്മദ് കണ്‍വീനറും, എം.പി.ഷബീര്‍ ട്രഷററുമായി സല്‍മാന്‍ ചികിത്സാകമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ബാങ്ക് പുലാമന്തോള്‍ ശാഖയില്‍ 0595053000005707 നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.