ഷാര്‍ജ: പാണക്കാട് സെയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി രൂപം നല്‍കിയ അഹ് ലാമു ശിഹാബ് ചാരിറ്റബിള്‍ പ്രൊജക്റ്റിലെ രണ്ടാമത്തെ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണം മാര്‍ച്ചില്‍ ആരംഭിക്കും. ശുദ്ധ ജല ക്ഷാമം നേരിടുന്ന നിര്‍ധന കുടുംബങ്ങള്‍ താമസിക്കുന്ന പള്ളിക്കര ചെരുമ്പയിലെ തുണ്ടോളി ഗ്രാമത്തിലാണ് പദ്ധതി നടപ്പിലാക്കുക.
അജ്മാന്‍ ഹല ഇന്‍ ഹോട്ടല്‍ ഓഡിറ്റൊറിയത്തില്‍ നടന്ന അഹ് ലാമു ശിഹാബ് സ്‌നേഹ സംഗമം പരിപാടിയില്‍ വെച്ച് പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം ഡോ.പി.എ. ഇബ്രാഹീം ഹാജി നിര്‍വഹിച്ചു. അല്‍ സഫീര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് പബ്ലിക് റിലേഷന്‍ മാനേജര്‍ എ.ആര്‍ മുഹമ്മദ് കുഞ്ഞി ബ്രോഷര്‍ ഏറ്റുവാങ്ങി.

പ്രവാസി ഭാരതീയ പുരസ്‌ക്കാര ജേതാവ് അഷ്‌റഫ് താമരശേരിക്കുള്ള ഉപഹാരം ക്വാളിറ്റി ഫ്യൂയല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എന്‍. ഇബ്രാഹീം ഹാജി സമ്മാനിച്ചു. തുണ്ടോളി ഗ്രാമത്തിലെ പാവപെട്ട 60 കുടുംബങ്ങള്‍ക്ക് സ്ഥിരമായി വീട്ടു പടിക്കല്‍ കുടി വെള്ളം ലഭ്യമാക്കും വിധത്തിലാണ് പദ്ധതി നടപ്പിലാക്കുക.
നേരത്തെ അഹ് ലാമു ശിഹാബ് ചാരിറ്റബിള്‍ പ്രൊജക്റ്റി ള്‍ ഉള്‍പെടുത്തി ബദിയടുക്കയിലെ കോട്ട ഗ്രാമത്തിലും കമ്മിറ്റി ശുദ്ധ ജല വിതരണ പദ്ധതി നിര്‍മിച്ചു നല്‍കിയിരുന്നു.
ചടങ്ങില്‍ സലാം ഹാജി കുന്നില്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് താമരശ്ശേരി, നിസാര്‍ തളങ്കര, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, സഅദ് പുറക്കാട്, ഷാഫി ആലക്കോട്, ജമാല്‍ തൃക്കരിപ്പൂര്‍, സുബൈര്‍ കവ്വായി ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നാസര്‍ തായല്‍, ബഷീര്‍ തബാസ്‌ക്കോ, നാസര്‍ ഫ്രൂട്ട്, പി.കെ ഹംസ, ഹസൈനാര്‍ മുക്കൂട്, അബൂബക്കര്‍ സിദീഖ് ടെലിഫോണി, സാജിദ് ഉദുമ, ഫിറോസ് അബൂബക്കര്‍ സംബന്ധിച്ചു. അബ്ദുള്ള കമാംപാലം പദ്ധതി വിശദീകരിച്ചു. യൂസുഫ് ഹാജി അരയി ഖിറാഅത്ത് നടത്തി. ഗഫൂര്‍ ബേക്കല്‍ സ്വാഗതവും കെ.മുഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.

Keywords: Gulf News, Health News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment