Latest News

അബുദാബി തീപിടുത്തത്തില്‍ മരിച്ചത് 10 ഏഷ്യന്‍ വംശജര്‍, ഇന്ത്യക്കാരില്ല

അബുദാബി: [www.malabarflash.com]മുസഫ വ്യവസായ നഗരത്തില്‍ കെട്ടിടത്തിന് വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപിടുത്തത്തില്‍ വെന്തുമരിച്ചത് പത്ത് ഏഷ്യന്‍ വംശജര്‍. എട്ടുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മരിച്ചവരില്‍ ഇന്ത്യക്കാരില്ല. ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് മരിച്ചവരെല്ലാം.

വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമായി കണക്കാക്കുന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് സെക്ടര്‍ ഏഴിലെ കെട്ടിടത്തിന് തീപിടിച്ചത്. ബംഗ്ലാദേശ്, പാകിസ്താന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍.[www.malabarflash.com]


 ഗുരുതരാവസ്ഥയിലുള്ള എട്ട് പേര്‍ ശൈഖ് ഖലിഫ ഹോസ്പിറ്റല്‍, അല്‍ റാബ ഹോസ്പിറ്റല്‍, മഫ്രഖ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്ന് ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു. ശൈഖ് ഖലിഫ മെഡിക്കല്‍ സിറ്റിയിലെ മോര്‍ച്ചറിയില്‍ പോസ്റ്റ്മാര്‍ട്ടത്തിനായി കൊണ്ട് വന്ന മൃതദേഹങ്ങള്‍ മുഴുവനും പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു.[www.malabarflash.com]

പുലര്‍ച്ചെ വലിയശബ്ദത്തോടെയാണ് അഗ്‌നിബാധയുണ്ടായത്. കുറച്ച് സമയത്തിനകം തന്നെ പോലീസും അഗ്‌നിശമനസേനാംഗങ്ങളും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ ഏറെ വൈകിയും പുകപടലം പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കനത്ത ചൂടായതിനാല്‍ തീ തീവ്രതയോടെ പടര്‍ന്ന് പിടിച്ചു. പത്തിലധികം മുറികളുള്ള രണ്ട് നിലക്കെട്ടിടമാണ് അഗ്‌നിക്കിരയായത്. ഇതിന് പരിസരത്ത് മലയാളികളുടേതടക്കമുള്ള നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമീപത്തെ കടകള്‍ അധികൃതര്‍ താത്കാലികമായി ഒഴിപ്പിച്ചു.


Keywords:  Gulf News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.