കോഴിക്കോട്: സദാചാര ഗുണ്ടകളായ മൂന്നംഗസംഘത്തിന്റെ മര്‍ദനമേറ്റു സഹോദരങ്ങള്‍ക്കു പരുക്ക്. പരുക്കേറ്റ വിദ്യാര്‍ഥിനിയെയും സഹോദരനെയും മണാശ്ശേരി കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച വൈകുന്നേരത്തോടെ ആനയാംകുന്ന് അങ്ങാടിക്കു സമീപമാണു കമിതാക്കളെന്നു തെറ്റിദ്ധരിച്ചു സഹോദരങ്ങളെ സദാചാര ഗുണ്ടകള്‍ മര്‍ദിച്ചതത്രേ. വലിയപറമ്പ് സ്വദേശിയായ സലാമിനും വിദ്യാര്‍ഥിനിയായ സഹോദരിക്കുമാണു മര്‍ദനമേറ്റത്. ക്ലാസ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഹോദരിയെ റോഡില്‍ വച്ചു കണ്ടപ്പോള്‍ സഹോദരനായ സലാം സംസാരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട സംഘം മര്‍ദിക്കുകയായിരുന്നു.
സഹോദരിയെ പലപ്പോഴും സ്‌കൂളില്‍ വിടുന്നതും തിരിച്ചു കൊണ്ടുപോകുന്നതും സഹോദരനായിരുന്നു. കമിതാക്കളാണെന്നു കരുതിയാണ് ഇവരെ വെളളിയാഴ്ച കൈകാര്യം ചെയ്തത്. മര്‍ദനമേല്‍ക്കുമ്പോഴും ഇവര്‍ സഹോദരങ്ങളാണെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നുവത്രേ. സദാചാര ഗുണ്ടകളുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment