അബൂദാബി: സ്കൂളിന്‍െറ അടുക്കളയില്‍ വെച്ച് സ്വദേശി ബാലികയെ ബലാല്‍സംഗം ചെയ്ത കേസില്‍ മലയാളിക്ക് വധശിക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ശാരീരികമായും മാനസികമായും സാമൂഹികമായും നേരിട്ട നഷ്ടങ്ങള്‍ കണക്കിലെടുത്ത് ബാലികയുടെ കുടുംബത്തിന് സ്കൂളും പ്രതിയും ചേര്‍ന്ന് 50 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കാനും അബൂദാബി അപ്പീല്‍സ് കോടതി ഉത്തരവിട്ടു.
തലസ്ഥാന നഗരിയിലെ സ്കൂളില്‍ ക്ളീനറായി ജോലി ചെയ്തിരുന്ന തിരൂര്‍ സ്വദേശിയായ 56കാരനാണ് കോടതി വധശിക്ഷ വിധിച്ചത്. 2013 ആദ്യത്തില്‍ നടന്ന സംഭവത്തിലാണ് മലയാളിക്ക് വധശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവുണ്ടായത്. കേസിലെ പ്രതി തിരൂര്‍ സ്വദേശി കളരിക്കല്‍ ഗംഗാധരനാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതിക്ക് മാപ്പുനല്‍കാന്‍ കുട്ടിയുടെ ബന്ധുക്കള്‍ വിസമ്മതിക്കുകയും പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് യു.എ.ഇ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഈ കേസില്‍ ക്രിമിനല്‍ കോടതിയും ഫസ്റ്റ് അപ്പീല്‍സ് കോടതിയും 2013ല്‍ മലയാളി ജീവനക്കാരന് വധശിക്ഷ വിധിച്ചിരുന്നു. പ്രതി നല്‍കിയ അപ്പീലിനെ തുടര്‍ന്ന് 2014 ജനുവരിയില്‍ സെഷന്‍ കോടതി പുനര്‍വിചാരണ നടത്താന്‍ ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് പുനര്‍വിചാരണ നടത്തിയ ശേഷമാണ് അപ്പീല്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. യു.എ.ഇ നിയമപ്രകാരം വധശിക്ഷ കേസുകള്‍ മുഴുവനും എല്ലാ അപ്പീല്‍ കോടതികളും ശരിവെച്ച ശേഷം മാത്രമേ നടപ്പാക്കുകയുള്ളൂ.
കോടതി രേഖകള്‍ പ്രകാരം 2013 ആദ്യത്തില്‍ സ്കൂളിന്‍െറ അടുക്കളയില്‍ വെച്ച് മലയാളി ജീവനക്കാരന്‍ ഏഴ് വയസ്സുകാരിയെ ബലാല്‍സംഗം ചെയ്തതായാണ് പറയുന്നത്.
ക്ളാസിലെ അധ്യാപിക രേഖകള്‍ എടുക്കാന്‍ വേണ്ടി അഡ്മിനിസ്ട്രേഷന്‍ ഓഫിസിലേക്ക് കുട്ടിയെ വിടുകയായിരുന്നു. കുട്ടി തിരികെ വരുംവഴിയാണ് പീഡിപ്പിച്ചത്.
ക്ളാസിലെ അധ്യാപിക രേഖകള്‍ എടുക്കാന്‍ വേണ്ടി അഡ്മിനിസ്ട്രേഷന്‍ ഓഫിസിലേക്ക് കുട്ടിയെ വിടുകയായിരുന്നു. കുട്ടി തിരികെ വരുംവഴിയാണ് പീഡിപ്പിച്ചത്.
സ്കൂള്‍ വിട്ട ശേഷം കുട്ടി വീട്ടിലത്തെിയപ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ സ്ത്രീ പരിശോധിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ മലയാളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ആദ്യം പ്രതി കുറ്റം സമ്മതിച്ചുവെങ്കിലും പിന്നീട് മാറ്റിപ്പറഞ്ഞു.
പ്രതിയെ സമ്മര്‍ദം ചെലുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നാണ് അഭിഭാഷകന്‍ വാദിച്ചത്. അതേസമയം, ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ കണ്ടത്തെല്‍ ഇല്ലാത്തതിനാലാണ് പ്രതി പിന്നീട് കുറ്റം നിഷേധിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കുട്ടി പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
സ്കൂളിലെ മറ്റ് ജീവനക്കാരുടെ ഇടയില്‍ നിന്നും ബാബു എന്ന് വിളിക്കുന്ന പ്രതിയെ ബലാല്‍സംഗത്തിന് ഇരയായ ബാലിക തിരിച്ചറിഞ്ഞതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.
No comments:
Post a Comment