Latest News

വധശിക്ഷയില്‍ ഇളവ് പ്രതീക്ഷിച്ച് മൂന്ന് കാസര്‍കോട് സ്വദേശികള്‍ ഷാര്‍ജ ജയിലില്‍

ഷാര്‍ജ: [www.malabarflash.com] ഏഴ് വര്‍ഷം മുന്‍പ് ഷാര്‍ജയില്‍ നടന്ന കുനിയില്‍ മനോജ് കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് മലയാളികള്‍ ശിക്ഷയില്‍ ഇള് ആവശ്യപ്പെട്ട് മേല്‍ക്കോടതിയില്‍ ഹര്‍ജി നല്‍കി. കാസര്‍കോട് സ്വദേശികളായ സക്കരിയ്യ മണ്ടിയന്‍പുരയില്‍, ബഷീര്‍ കുണ്ടംകടത്ത്, അന്‍വര്‍ സാലി തെരുവത്ത് എന്നിവരാണ് വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ കാത്തിരിക്കുന്നത്. കുടുംബം മാപ്പ് നല്‍കിയാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മൂവരും.

2008ല്‍ കോഴിക്കോട് കൊയിലാണ്ടി പൊയില്‍കാവ് സ്വദേശി കുനിയില്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ 2011ലാണ് മൂവര്‍ക്കും വധശിക്ഷ വിധിച്ചത്. മനോജിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായിരുന്ന കാസര്‍കോട് സ്വദേശി രാജീവിനെതിരെ കൊലപാതകശ്രമത്തിന് 10 വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. നാലാം പ്രതി കൊയിലാണ്ടി സ്വദേശി വീരേന്ദ്രകുമാറിന്റെ നിര്‍ദേശ പ്രകാരം ഇയാളുടെ അമ്മാവന്റെ മകനായ മനോജിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത്. 15 വര്‍ഷം തടവിന് വിധിക്കപ്പെട്ട വീരേന്ദ്ര കുമാര്‍, അഞ്ച് വര്‍ഷം തടവ് ലഭിച്ച കൂട്ടുപ്രതി ഫഖ്‌റുദ്ദീന്‍ അറക്കവീട്ടില്‍ എന്നിവര്‍ ഇപ്പോള്‍ ഷാര്‍ജ ജയിലില്‍ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ആറാം പ്രതി അബ്ദുല്‍ മജീദ് നാട്ടിലേയ്ക്ക് രക്ഷപ്പെട്ടു. ഇയാള്‍ക്കും അഞ്ച് വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. യുഎഇ ക്രിമിനല്‍ നിയമം, ഇസ്‌ലാമിക് ശരിഅത്ത് നിയമം എന്നിവയനുസരിച്ചാണ് മൂവരെയും വധഷിക്ഷയ്ക്ക് വിധിച്ചത്. [www.malabarflash.com] 

ഷാര്‍ജ ഷര്‍ഖാന്‍ ഖാദിസിയ ഏരിയയില്‍ 2008 ജൂണിലായിരുന്നു കൊലപാതകം. ബന്ധുക്കളായ വീരേന്ദ്രകുമാറും മനോജും തമ്മിലുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണം. മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം പ്രതികള്‍ നാലായിരം ദിര്‍ഹം കൈപ്പറ്റി കൊല നടത്തിയെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. 

സക്കരിയ്യ ഉള്‍പ്പടെ മറ്റ് രണ്ട് പേരും മരത്തടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. സംഭവസ്ഥലത്ത് തന്നെ മനോജ് മരിച്ചു. ഗുരുതരമായി പരുക്കേറ്റ രാജീവന്‍ ഏറെക്കാലം ചികിത്സയിലായിരുന്നു. ഷാര്‍ജയില്‍ പ്ലാസ്റ്റിക് കമ്പനി നടത്തിവരികയായിരുന്ന തന്റെ ബിസിനസ് തകര്‍ക്കാന്‍ അമ്മാവന്റെ മകനായ മനോജും സുഹൃത്തായ കാസര്‍കോട് സ്വദേശി രാജീവനും ചേര്‍ന്ന് ശ്രമിക്കുകയും കുടുംബത്തെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് വീരേന്ദ്രകുമാര്‍ പ്രോസിക്യൂഷന്‍ മുമ്പാകെ ആരോപിച്ചത്. 

ഇതെ ആരോപണം തന്നെ വീരേന്ദ്രകുമാര്‍ നാട്ടിലുള്ളപ്പോള്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതിയായി നല്‍കിയെങ്കിലും കേസ് റരജിസ്റ്റര്‍ ചെയ്യാതെ താക്കീത് നല്‍കി വിടുകയാണ് ചെയ്തത്. തന്റെ കമ്പനിയില്‍ ജോലി നല്‍കിയെങ്കിലും മനോജ് പിന്നീട് സ്വന്തം കമ്പനി തുടങ്ങുകയും യുഎഇ പൗരനായ തന്റെ സ്‌പോണ്‍സറെകൊണ്ട് പുതിയ കമ്പനി തുടങ്ങിക്കുകയുംം ചെയ്തുവത്രെ. ഇതേതുടര്‍ന്ന് ഇയാള്‍ നടത്തിയ പ്രതികാരമാണ് കൊലയില്‍ കലാശിച്ചത്. [www.malabarflash.com] 
കൊല്ലപ്പെട്ട മനോജിന്റെ ബന്ധുക്കള്‍ മാപ്പ് നല്‍കാന്‍ തയ്യാറായാല്‍ പ്രതികള്‍ക്ക് വധശിക്ഷയില്‍ നിന്ന് മോചനം നേടാനായേക്കും. ഷാര്‍ജ കോടതി ഒട്ടേറെ തവണ കുനിയില്‍ മനോജിന്റെ ബന്ധുക്കളുടെ പ്രതികരണം തേടിയിരുന്നു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖേനയാണ് കോടതി കുടുംബവുമായി ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ മനോജിന്റെ കുടുബം ഇതുവരെ പ്രതികരിക്കാത്തതിനാല്‍ അപ്പീല്‍ കോടതി അപ്പീലില്‍ വിധി പറയുന്നത് 
മാറ്റിവച്ചിരിക്കുകയാണെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി പറഞ്ഞു. 

കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളെയും വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിനേയും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, നോര്‍ക്ക എന്നിവരേയും പ്രതികളുടെ കുടുംബങ്ങള്‍ സമീപിച്ചിട്ടുണ്ട്.
Keywords: Gulf News, Sharjah, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.