തൃശൂര്‍: “നീതിബോധത്തിന്റെ നിതാന്ത ജാഗ്രത” എന്ന പ്രമേയത്തില്‍ തൃശൂര്‍ സമര്‍ഖന്ദില്‍ വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ തല്‍സമയ സംപ്രേഷണം ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഫെബ്രുവരി.22 വരെ നീണ്ടു നില്‍ക്കുന്ന സമ്മേളന ചടങ്ങുകള്‍ പൂര്‍ണ്ണമായും www.kicrlive.com, www.keralaislamicroom.com, ബൈലക്‌സ് മെസഞ്ചറിലെ കേരള ഇസ്ലാമിക് ക്ലാസ്സ് റൂം, മൊബൈലിലെ കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, മൊബൈല്‍ ടി.വി എന്നിവ മുഖേന തല്‍സമയം ലോകത്തെവിടെയും ലഭ്യമായിരിക്കും.
ബൈലക്‌സ് മെസഞ്ചറില്‍ പുതുതായി നിലവില്‍ വന്ന സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂമിലും തല്‍സമയ സംപ്രേഷണം ലഭ്യമാണ്.
നോക്കിയ പ്ലെസ്റ്റോര്‍ വഴി ഡണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവുന്ന കെ.ഐ.സി.ആര്‍ റേഡിയോയില്‍ ലോകത്തെവിടെ നിന്നും സമ്മേളനം വീക്ഷിക്കാവുന്ന മൊബൈല്‍ ടി.വി സകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട.് വിശദവിവരങ്ങള്‍ക്ക് 00973 33413570, 00973 33842672 ല്‍ ബന്ധപ്പെടുക.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment