ഉദുമ പള്ളം കേന്ദ്രീകരിച്ച് നടന്ന ഘോഷയാത്രയില്‍ സംഘാടകസമിതി ഭാരവാഹികളായ കാപ്പുംങ്കയം കുഞ്ഞിരാമന്‍ നായര്‍,എം.രാഘവന്‍നായര്‍, ബി.രത്‌നാകരന്‍, എം.ബാലക്യ ഷ്ണന്‍ നായര്‍, ദാമോദരന്‍ മാസ്റ്റര്‍, കുഞ്ഞിക്കണ്ണന്‍ നായര്‍, ഹരിഹരസുധന്‍ എന്നിവര്‍ നേത്യത്വം നല്‍കി.
മുക്കുന്നോത്ത് പ്രാദേശിക സമിതി മഹോത്‌സവ ദിവസങ്ങളിലെ അന്നദാനത്തിനുള്ള ജൈവവള പച്ചക്കറിയുടെ വിളവെടുപ്പ് ശനിയാഴ്ച രാവിലെ നടക്കും.
രാവിലെ 10.30ന് ഏഴ് പ്രദേശത്തുക്കാരുടെ നേത്യത്വത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങളെ അണിനിരത്തി കലവറ ഘോഷയാത്രകളുടെ സമര്‍പ്പണം നടക്കും.
തുടര്‍ന്ന് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സിനിമാതാരം ഇന്ദ്രന്‍സ് ക്ഷേത്രത്തിലെ ഭക്തിഗാനങ്ങളുടെ സി ഡി പ്രകാശനം ചെയ്യും. വൈകുന്നേരം 4 മണിക്ക് തന്ത്രിവര്യന്‍മാര്‍ക്ക് വരവേല്പ് നല്‍കും. തുടര്‍ന്ന് നടക്കുന്ന സമാരംഭ സമ്മേളനം ബ്രഹ്മശ്രീ അരവത്ത്് കെ.യു.ദാമോദരന്‍ തന്ത്രികള്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment