പനത്തടി: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തിനടുത്ത് പന്തിക്കാലില്‍ യുവാവിനെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു. പന്തിക്കാല്‍ കൂളിയാര്‍ കൊച്ചി വീട്ടിലെ ബാലകൃഷ്ണനെ(37)യാണ് വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണന്റെ പിതൃസഹോദരി കമലയുടെ ഭര്‍ത്താവ് ഝാര്‍ഖണ്ഡ് സ്വദേശി ശിവ കണ്ടയ്ത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം നടന്നത് വൈകുന്നേരം മൂന്ന് മണിയോടെയാണെങ്കിലും വിവരം പുറത്തറിയുന്നത് രാത്രി വളരെ വൈകിയാണ്.
സംഭവം നടക്കുമ്പോള്‍ ബാലകൃഷ്ണന്റെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ബുധനാഴ്ച നല്ല മദ്യ ലഹരിയിലായിരുന്നു ബാലകൃഷ്ണനും ശിവയും. കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇടക്കിടെ ഇവര്‍ തര്‍ക്കത്തിലേര്‍പ്പെടാറുണ്ടായിരുന്നു.
മദ്യലഹരിയില്‍ ബാലകൃഷ്ണന്റെ വീട്ടിലെത്തിയ ശിവയും ബാലകൃഷ്ണനും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ കുപിതനായ ശിവ ബാലകൃഷ്ണനെ നിലത്ത് തള്ളിയിട്ട് കഴുത്തിന് പ്ലാസ്റ്റിക് കയര്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ബാലകൃഷ്ണന്റെ വീടിന് തൊട്ടടുത്താണ് ശിവയും കമലയും താമസം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ശിവ. ബാലകൃഷ്ണന് കാര്യമായ ജോലികളൊന്നുമില്ല. ഭാര്യ സാവിത്രിയും മക്കളായ രേഷ്മയും അശ്വിനും ബാലകൃഷ്ണനുമായി പിണങ്ങി സാവിത്രിയുടെ വീട്ടിലാണ് താമസം.
കൊലപാതക വിവരമറിഞ്ഞ് കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്രനായക്, വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി പി സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കേളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment