കാസര്‍കോട്: 'വിദ്യാര്‍ഥിത്വം ഉയര്‍ത്തുക' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മെയ് 1,2 തിയ്യതികളില്‍ കാസര്‍കോട് മജീദ് തളങ്കര നഗറില്‍ നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനത്തിന്റെ ലോഗോ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പ്രകാശനം ചെയ്തു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുറസാഖ്, എ.എ ജലീല്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംബ്രാണി, ജന. സെക്രട്ടറി ഉസാം പള്ളങ്കോട്, റഊഫ് ബാവിക്കര, സി.ഐ.എ ഹമീദ്, എം.എ നജീബ്, സ്വാദിഖുല്‍ അമീന്, ഇര്‍ഷാദ് പടന്ന, സിദ്ദീഖ് ദണ്ഡഗോളി, ഇര്‍ഷാദ് മൊഗ്രാല്‍, അബ്ദുറസാഖ് ഹാജി, കെ.പി സിറാജുദ്ദീന്, ഖാദര്‍ പാലോത്ത്, കെ.പി പള്ളിക്കുഞ്ഞി, ജംഷീര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment