കാഞ്ഞങ്ങാട് : കാമുകിയെന്ന് വാദിച്ച് കോടതിയെ സമീപിച്ച യുവാവിനെ തള്ളിപ്പറഞ്ഞ് ബിടെക് എഞ്ചിനീയറായ യുവതി കോടതിയില്‍ നിന്ന് മടങ്ങി കാഞ്ഞങ്ങാട് സൗത്തിന് തൊട്ടടുത്ത് മുത്തപ്പനാര്‍ കാവിനടുത്ത് താമസിക്കുന്ന ഗംഗാധരന്റെ മകള്‍ രേഷ്മയാണ് (24) താന്‍ കാമുകിയാണെന്ന് വാദിച്ച് രംഗത്തെത്തിയ കണ്ണൂര്‍ സ്വദേശി പി കെ അനീഷിനെ ഹൈക്കോടതിയില്‍ ഹാജരായി തള്ളിപ്പറഞ്ഞ് മടങ്ങിയത്.
രേഷ്മ തന്റെ കാമുകിയാണെന്നും യുവതിയെ വീട്ടുകാര്‍ തടങ്കലിലാക്കിയെന്നും ചൂണ്ടിക്കാട്ടി അനീഷ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. ഹരജി പരിഗണിച്ച കോടതി വ്യാഴാഴ്ച രേഷ്മയെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു.
ഹൊസ്ദുര്‍ഗ് അഡീ. എസ് ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയെ വ്യാഴാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കി. അനീഷുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് രേഷ്മ കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് യുവതിയെ മാതാപിതാക്കളോടൊപ്പം കോടതി വിട്ടയച്ചു.
കഴിഞ്ഞ 7 വര്‍ഷത്തോളമായി യുവതിയുമായി പ്രണയത്തിലാണെന്നും അനീഷ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഗള്‍ഫില്‍ ഒരു കമ്പനിയില്‍ എഞ്ചിനീയറായി ജോലി നോക്കിയിരുന്ന രേഷ്മ ഈ അടുത്ത നാളിലാണ് നാട്ടിലേക്ക് മടങ്ങിയത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment