കാഞ്ഞങ്ങാട്: തനിക്ക് കിട്ടാനുള്ള പണം തിരിച്ചു കിട്ടാന്‍ മംഗലാപുരത്ത് വിവിധ സ്ഥാപനങ്ങളും ലോഡ്ജും നടത്തുന്ന കളനാട് സ്വദേശിയായ അറുപത് കാരന്‍ കുമ്പള സ്വദേശിനിയായ 35 കാരിക്കെതിരെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ക്ക് പരാതി നല്‍കി.
ഇതറിഞ്ഞ യുവതി തന്നെയും പതിനാറും പതിനെട്ടും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍മക്കളെയും വ്യവസായി മംഗലാപുരത്തേക്ക് ക്ഷണിച്ച് നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്ന് വിശദീകരിച്ച് ബേക്കല്‍ പോലീസിലും പരാതി നല്‍കി.
വ്യവസായിയുടെ വീട്ടില്‍ ഒരു വര്‍ഷത്തോളം ജോലിക്ക് നിന്നിരുന്നു യുവതി. യുവതിക്ക് കര്‍ണാടകയിലെ ഉപ്പിനങ്ങാടിയില്‍ രണ്ടര സെന്റ് ഭൂമി വാങ്ങി വ്യവസായി ചെറിയൊരു വീട് നിര്‍മിച്ചു നല്‍കിയിരുന്നു.
വ്യവസായി ഈ സ്ഥലത്തിന്റെ രേഖകള്‍ തന്റെ കൈയിലാണ് സൂക്ഷിച്ചിരുന്നത്. യുവതി പലപ്പോഴായി വ്യവസായിയോട് പണവും വാങ്ങിയിരുന്നു.
ഇതിനിടയില്‍ യുവതിയും മറ്റൊരാളും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി രേഖകള്‍ പിടിച്ചു വാങ്ങിയെന്നാണ് വ്യവസായിയുടെ പരാതി.
ഇതിനിടയില്‍ യുവതിയും മറ്റൊരാളും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തി രേഖകള്‍ പിടിച്ചു വാങ്ങിയെന്നാണ് വ്യവസായിയുടെ പരാതി.
തന്നില്‍ നിന്നും വാങ്ങിയ പണം തിരിച്ചു കിട്ടണമെന്നും വ്യവസായി ആവശ്യപ്പെടുന്നു. യുവതിയെയും മക്കളെയും നിജസ്ഥിതി അറിയാന്‍ വ്യാഴാഴ്ച ഡി വൈ എസ് പി വിളിപ്പിച്ചിരുന്നു. ഇരുവരില്‍ നിന്ന് ഡി വൈ എസ് പി വിവരങ്ങള്‍ ശേഖരിച്ചു.
ഡി വൈ എസ് പി ഓഫീസിലേക്ക് എത്തുന്നതിന് തൊട്ടു മുമ്പ് വ്യവസായിക്കെതിരെ യുവതി ബേക്കല്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
തന്നെയും പെണ്‍മക്കളെയും മംഗലാപുരത്തേക്ക് പോകാന്‍ വ്യവസായി നിരന്തരം ആവശ്യപ്പെടുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പെണ്‍മക്കളുമായി വ്യവസായി സംസാരിച്ചിട്ടില്ലെങ്കിലും തന്നോടാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടാറുള്ളതെന്നും പരാതിയില്‍ പറയുന്നു.
യുവതി ഇപ്പോള്‍ പാലക്കുന്നില്‍ ഒരു കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്.
വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തിയ യുവതിയും മക്കളും വ്യവസായിക്കെതിരായ പരാതിയില്‍ ആദ്യം ഉറച്ചു നിന്നുവെങ്കിലും പിന്നീട് ഇരുവിഭാഗവും പ്രശ്‌നം പറഞ്ഞൊതുക്കാന്‍ സന്നദ്ധമായി.
വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തിയ യുവതിയും മക്കളും വ്യവസായിക്കെതിരായ പരാതിയില്‍ ആദ്യം ഉറച്ചു നിന്നുവെങ്കിലും പിന്നീട് ഇരുവിഭാഗവും പ്രശ്‌നം പറഞ്ഞൊതുക്കാന്‍ സന്നദ്ധമായി.
ഇതേ തുടര്‍ന്ന് രണ്ടു പരാതികളും തല്‍ക്കാ ലം മരവിപ്പിക്കാനാണ് പോലീസ് തീരുമാനിച്ചത്.
ഇതിനിടെ യുവതിയുടെ പരാതിയില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവരുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വെളളിയാഴ്ച രാവിലെ ബേക്കല്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.
ഇതിനിടെ യുവതിയുടെ പരാതിയില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവരുമായി അടുപ്പമുള്ള കേന്ദ്രങ്ങള്‍ വെളളിയാഴ്ച രാവിലെ ബേക്കല്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment